• Tue. Oct 20th, 2026

24×7 Live News

Apdin News

20 വയസിൽ പാരന്‍റ്സ് മീറ്റിങ്ങിന് പോകാൻ തുടങ്ങിയതാണ്, 55 വയസിലും ഞാൻ അവിടെത്തന്നെ: സെയ്ഫ് അലി ഖാൻ

Byadmin

Oct 20, 2026


ബോളിവുഡിലെ സൂപ്പർതാരമാണ് സെയ്ഫ് അലി ഖാൻ. രണ്ട് വിവാഹങ്ങളിലായി താരത്തിന് നാല് മക്കളുമുണ്ട്. മക്കളുടെ പാരന്‍റ്സ് മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള താരത്തിന്‍റെ തുറന്നു പറച്ചിലാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 20 വയസിൽ പാരന്‍റ്സ് മീറ്റിങ്ങിന് പോകാൻ തുടങ്ങിയതാണെന്നും 55ാം വയസിലും പോയിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് താരം പറഞ്ഞത്.

നടിയും ഭാര്യയുമായ കരീന കപൂറിനൊപ്പം ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലാണ് താരം രസകരമായ പിടിഎ അനുഭവം പങ്കുവച്ചത്. ആരാണ് പിടിഐ മീറ്റിങ്ങിൽ പങ്കെടുക്കാറുള്ളത് എന്നായിരുന്നു ചോദ്യം. “എന്‍റെ നാല് മക്കളാണ് പല സമയത്ത് ആ സ്കൂളിൽ പഠിച്ചത്. 20 വയസുള്ളപ്പോഴാണ് ആദ്യമായി പിടിഎ മീറ്റിങ്ങിൽ പങ്കെടുക്കുന്നത്. പിന്നീട് 30 വയസുള്ളപ്പോൾ. എനിക്കിപ്പോൾ 55 വയസാണ്. ഇപ്പോഴും ഞാൻ അതേ സ്കൂളിൽ തന്നെയാണ് നിൽക്കുന്നത്. ഇപ്പോൾ ടീച്ചർമാരെല്ലാം മാറി. ഞാൻ മാത്രം അതുപോലെ തന്നെ.”- സെയ്ഫ് അലി ഖാൻ പറഞ്ഞു.

ആദ്യ ഭാര്യ അമൃത സിങ്ങിൽ രണ്ട് മക്കളാണ് സെയ്ഫിനുള്ളത്. സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും. 1991 ലായിരുന്നു ഇവരുടെ വിവാഹം. അന്ന് സെയ്ഫിന് 21 വയസും അമൃതയ്ക്ക് 27 വയസുമായിരുന്നു. 13 വർഷത്തെ ദാമ്പത്യത്തിനു ശേഷം ഇരുവരും 2004ൽ വേർപിരിഞ്ഞു. പിന്നീടാണ് 2012ൽ സെയ്ഫ് കരീന കപൂറിനെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും തൈമുർ അലി ഖാൻ, ജഹാങ്കീർ അലി ഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

By admin