• Thu. Jan 1st, 2026

24×7 Live News

Apdin News

2026; പ്രതീക്ഷകളുമായി പുതുവർഷം പിറന്നു

Byadmin

Jan 1, 2026



2026; പ്രതീക്ഷകളുമായി പുതുവർഷം പിറന്നു

പുതിയ പ്രതീക്ഷകളുമായി കേരളം പുതുവർഷത്തിലേക്ക് ചുവടുവെച്ചു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളെല്ലാം വലിയ ആഘോഷങ്ങളോടെയാണ് 2025-നോട് വിട പറഞ്ഞതും 2026-നെ വരവേറ്റത്. കേരളത്തിലങ്ങോളം ഇങ്ങോളം പുതുവത്സരത്തെ വരവേൽക്കാനുള്ള ആവേശത്തിലായിരുന്നു ആളുകൾ.

കേരളത്തിൽ പുതുവർഷപ്പിറവിയുടെ അടയാളമായ പപ്പാഞ്ഞിയെ കത്തിക്കലും ഗംഭീരമായി നടന്നു. പ്രധാനമായി ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പടുകൂറ്റൻ പപ്പാഞ്ഞിമാരെ കത്തിച്ചത്. കൂടാതെ പലയിടങ്ങളിലും ചെറുപപ്പാഞ്ഞിമാരെ കത്തിച്ചുകൊണ്ടും പുതുവർഷത്തെ വരവേറ്റു. ഇന്ത്യയിലെ വിവിധ നഗരങ്ങളും വലിയ ആഘോഷങ്ങളോടെയാണ് പുതുവർഷത്തെ വരവേറ്റത്.

By admin