മനാമ: 32-ാമത് വാര്‍ഷിക വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് ഗ്രാന്‍ഡ് ഫൈനല്‍ ഗാല എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍. ടൂറിസം, യാത്ര, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ നിന്നുള്ള 500 ലധികം ഉന്നത നേതാക്കള്‍ പങ്കെടുക്കും. രാജ്യത്ത് ആദ്യമായാണ് ഈ പരിപാടി നടക്കുന്നത്.
ടൂറിസം മേഖലയിലെ പ്രഗല്‍ഭരായ 118 വിജയികളെ ആദരിക്കുന്ന ചടങ്ങായിരിക്കും പരിപാടിയുടെ പ്രധാന ആകര്‍ഷണം. 2023 ല്‍ ലോകത്തിലെ മുന്‍നിര പ്രദര്‍ശന കേന്ദ്രമായും 2024 ല്‍ മിഡില്‍ ഈസ്റ്റിലെ മുന്‍നിര വലിയ വിവാഹ വേദിയായും അംഗീകാരം നേടിയ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈന്‍ ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതവും വൈവിധ്യപൂര്‍ണ്ണവുമായ ഇവന്റ് വേദികളില്‍ ഒന്നാണ്.
The post 32-ാമത് വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് ഗ്രാന്‍ഡ് ഫിനാലെ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനിന്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.