• Tue. Apr 22nd, 2025

24×7 Live News

Apdin News

358 പരിശോധനകള്‍; 46 വാറ്റ്, എക്‌സൈസ് ലംഘനങ്ങള്‍ കണ്ടെത്തി

Byadmin

Apr 22, 2025


 

മനാമ: 2025 ന്റെ ആദ്യ പാദത്തില്‍ രാജ്യത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളിലുടനീളമുള്ള പ്രാദേശിക വിപണികളില്‍ ദേശീയ റവന്യൂ ബ്യൂറോ (എന്‍.ബി.ആര്‍) 358 പരിശോധനകള്‍ നടത്തി. വാറ്റ്, എക്‌സൈസ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായിരുന്നു പരിശോധന.

ഡിജിറ്റല്‍ സ്റ്റാമ്പ് സ്‌കീം ഉള്‍പ്പെടെ വാറ്റ് നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെയും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിന്റെയും ഭാഗമായി നൂതന ഇലക്‌ട്രോണിക് ഉപകരണങ്ങളുപയോഗിച്ചായിരുന്നു പരിശോധനകള്‍. പരിശോധനകളില്‍ 46 നിയമലംഘനങ്ങള്‍ കണ്ടെത്തി.

വാറ്റ് ഇന്‍വോയ്സുകള്‍ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍, വാറ്റ് ഉള്‍പ്പെടെയുള്ള വിലകള്‍ പ്രദര്‍ശിപ്പിക്കാത്തത്, സാധുതയുള്ളതും സജീവവുമായ ഡിജിറ്റല്‍ സ്റ്റാമ്പ് ഇല്ലാതെ എക്സൈസ് സാധനങ്ങളുടെ വിതരണം, ദൃശ്യമായ സ്ഥലത്ത് വാറ്റ് സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കാതിരിക്കല്‍, വാറ്റ് ഇന്‍വോയ്സ് നല്‍കാതിരിക്കല്‍, വാറ്റ് ടേബിള്‍ അല്ലാത്ത സപ്ലൈകളില്‍ വാറ്റ് ഇന്‍വോയ്സുകള്‍ നല്‍കല്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലംഘനങ്ങള്‍.

വാറ്റ്, എക്‌സൈസ് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 80008001 എന്ന നമ്പരുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. നിര്‍ദേശങ്ങളും പരാതികളും തവാസുല്‍ വഴി അറിയിക്കാം. വാറ്റ് സംബന്ധമായ സംശയങ്ങള്‍ക്ക് [email protected] എന്ന ഇ-മെയില്‍ വിലാസത്തിലും ഡിജിറ്റല്‍ സ്റ്റാമ്പ് സംവിധാനത്തെക്കുറിച്ച് അറിയാന്‍ [email protected]. എന്ന വിലാസത്തിലും ബന്ധപ്പെടാം.

 

The post 358 പരിശോധനകള്‍; 46 വാറ്റ്, എക്‌സൈസ് ലംഘനങ്ങള്‍ കണ്ടെത്തി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin