മനാമ: സംയുക്ത സമുദ്ര ഓപറേഷനില്‍ 36 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. അറബിക്കടലിലെ ഒരു കപ്പലില്‍ നിന്നാണ് ബഹ്റൈന്‍ ആസ്ഥാനമായുള്ള ടാസ്‌ക് ഫോഴ്സ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
1,000 കിലോഗ്രാം ഹെറോയിന്‍, 660 കിലോഗ്രാം ഹാഷിഷ്, 6 കിലോഗ്രാം ആംഫെറ്റാമൈന്‍ എന്നിവ പിടിച്ചെടുത്തു. ന്യൂസിലാന്‍ഡിന്റെ നേതൃത്വത്തിലുള്ള കമ്പൈന്‍ഡ് മാരിടൈം ഫോഴ്സിന്റെ (സിഎംഎഫ്) കമ്പൈന്‍ഡ് ടാസ്‌ക് ഫോഴ്സ് (സിടിഎഫ്) 150 ന്റെ നേരിട്ടുള്ള പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യുകെ റോയല്‍ നേവി കപ്പലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
The post 36 മില്യണ്‍ ഡോളറിന്റെ മയക്കുമരുന്ന് പിടികൂടി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.