• Sat. Aug 30th, 2025

24×7 Live News

Apdin News

47ാം വയസ്സിൽ വിശാലിന് പ്രണയസാഫല്യം; ധൻസികയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു

Byadmin

Aug 30, 2025


നടൻ വിശാലും നടി സായ് ധൻസികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. വിശാൽ തന്നെയാണ് സന്തോഷവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇരുവീട്ടുകാര്‍ മാത്രമടങ്ങുന്ന സ്വകാര്യ ചടങ്ങ് ആയാണ് നിശ്ചയം നടത്തിയത്.

ഈ വര്‍ഷം അവസാനം വിവാഹം നടത്താനാണ് തീരുമാനം. 15 വർഷം നീണ്ടുനിന്ന സൗഹൃദത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.

35കാരിയായ ധൻസിക 2006ൽ റിലീസ് ചെയ്ത മാനത്തോടു മഴൈക്കാലം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തി. കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയാണ് ധൻസിക.

ദുൽഖർ സൽമാൻ നായകനായി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ആന്തോളജി ചിത്രം ‘സോളോ’യിൽ ഒരു നായികയായി ധൻസിക മലയാള സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും വിശാലിന്റെ കൂടെ നടി അഭിനയിച്ചിട്ടില്ല.

തമിഴ് താരസംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറികൂടിയാണ് വിശാൽ. നടികർ സംഘത്തിന് സ്വന്തമായി ഒരു കെട്ടിടം ഉയരുമ്പോഴേ തന്റെ വിവാഹവും നടക്കൂ എന്നാണ് നേരത്തേ വിവാഹത്തേക്കുറിച്ച് ചോദിച്ചാൽ വിശാൽ പറഞ്ഞിരുന്ന ഉത്തരം. ഈ കെട്ടിടം ഓഗസ്റ്റ് 15നകം പൂർത്തിയാക്കാൻ വിശാൽ പോരാടുകയാണെന്നായിരുന്നു വിവാഹക്കാര്യം അറിയിച്ച ശേഷം ധൻസിക പറഞ്ഞത്.

പ്രശസ്ത നടിയും, സീനിയർ നടൻ ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുമായി വളരെ വർഷങ്ങൾ നീണ്ട പ്രണയത്തിലായിരുന്നു വിശാൽ. എന്നാൽ ചില കാരണങ്ങളാൽ ആ പ്രണയം വിവാഹത്തിൽ എത്തിയില്ല. 2019ൽ ഹൈദരാബാദ് സ്വദേശിയായ അനിഷയുമായി നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും ആ ബന്ധം വിവാഹത്തിലെത്തിയില്ല.

By admin