• Sun. Oct 12th, 2025

24×7 Live News

Apdin News

500 കോടി കടന്ന് കാന്താര ചാപ്റ്റർ 1

Byadmin

Oct 12, 2025


ന്യൂഡൽഹി: ബോക്സ് ഓഫിസിൽ നിന്ന് 509.25 കോടി രൂപ സ്വന്തമാക്കി കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി നായകനായ ചിത്രം ഒക്റ്റോബർ 2നാണ് റിലീസ് ചെയ്തത്. 2022 ൽ ഇറങ്ങിയ കാന്താരയുടെ സീക്വൽ ആണ് ചിത്രം. ആദ്യ ആഴ്ചയിൽ തന്നെ 500 കോടി കടന്നതായി കാന്താരയുടെ പ്രൊഡക്ഷൻ ബാന്നറായ ഹൊമ്പാലേ ഫിലിംസ് ആണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.

ഡിവൈൻ സിനിമാറ്റിക് സ്റ്റോം എന്നാണ് ചിത്രത്തിന്‍റെ വിജയത്തെ അണിയറപ്രവർത്തകർ വിശേഷിപ്പിച്ചിരിക്കുന്നത്. സപ്തമി ഗൗഡ, ഗുൽഷാൻ ദേവയ്യ, രുക്മിണി വാസന്ത് , ജയറാം എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

By admin