55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂർ രാമനിലയത്തിൽ മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. ജൂറി അധ്യക്ഷൻ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടൻ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിൽ വന്നത്. ജൂറി സ്ക്രീനിങ് രണ്ടുദിവസം മുൻപാണ് പൂർത്തിയായത്.
മികച്ച ചലചിത്രഗ്രന്ഥം- പെണ്‍പാട്ട് താരകള്‍ ( സിഎസ് മീനാക്ഷി)
മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകള്‍ (ഡോ. വത്സന്‍ വാതുശേരി)
പ്രത്യേക ജൂറി പുരസ്കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ)
മികച്ച വിഷ്വല്‍ എഫക്ട്സ്- ജിതിന്‍ഡ ലാല്‍, ആല്‍ബര്‍ട്, അനിത മുഖര്‍ജി(എആര്‍എം)
നവാഗതസംവിധായകൻ ഫാസിൽ മുഹമ്മദ് – ഫെമിനിച്ചി ഫാത്തിമ
ജനപ്രീതി ചിത്രം- പ്രേമലു
നൃത്ത സംവിധാനം- സുമേഷ് സുന്ദർ(ബൊഗൈൻവില്ല)
ഡബ്ബിങ് ആർട്ടിസ്റ്റ് – സയനോര ഫിലിപ്പ്(ബറോസ്)
ഡബ്ബിങ് ആർട്ടിസ്റ്റ്- ഫാസി വൈക്കം(ബറോസ്)
കോസ്റ്റ്യൂം- സമീര സനീഷ് (രേഖാചിത്രം, ബൊഗൈൻവില്ല)
മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റോണക്സ് സേവ്യര്‍ (ബൊഗെയ്ന്‍വില്ല, ഭ്രമയുഗം)
കളറിസ്റ്റ്- ശ്രിക് വാര്യര്‍ (മഞ്ഞുമ്മല്‍ ബോയ്സ്, ബൊഗെയ്ന്‍വില്ല)
ശബ്ദരൂപകല്‍പന- ഷിജിൻ മെൽവിൻ(മഞ്ഞുമ്മല്‍ ബോയ്സ്)
സിങ്ക് സൗണ്ട് – അജയൻ അടാട്ട് (പണി)
കലാസംവിധായകൻ – അജയൻ ചാലിശേരി (മഞ്ഞുമ്മൽ ബോയ്സ്)
ചിത്രസംയോജകൻ സൂരജ് ഇ എസ് (കിഷ്കിന്ധാ കാണ്ഡം)
പിന്നണി ഗായിക- സെബ ടോമി(അം അ)
പിന്നണി ഗായകന്‍- ഹരി ശങ്കർ(എആര്‍എം)
പശ്ചാത്തല സംഗീതം-ക്രിസ്റ്റോ സേവ്യര്‍ (ഭ്രമയുഗം)
സംഗീത സംവിധയകൻ- സുഷിൻ ശ്യാം
ഗാനരചയിതാവ്- വേടൻ (വിയർപ്പ് തുന്നിയിട്ട കുപ്പായം)- മഞ്ഞുമ്മൽ ബോയ്സ്
ഛായാഗ്രഹണം- ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്)
തിരക്കഥാകൃത്ത്- ചിദംബരം (മഞ്ഞുമ്മല്‍ ബോയ്സ്)
മികച്ച കഥാകൃത്ത്- പ്രസന്ന വിത്തനാഗെ (പാരഡൈസ്)
സ്വഭാവനടി – ലിജോമോൾ (നടന്ന സംഭവം)
സ്വഭാവ നടന്‍- സൗബിന്‍(മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ത്ഥ് ഭരതന്‍(ഭ്രമയുഗം)
പ്രത്യേക ജൂറിപരാമര്‍ശം(അഭിനയം)- ജോതിർമയി ((ബൊഗൈൻവില്ല)
പ്രത്യേക ജൂറിപരാമര്‍ശം(അഭിനയം)- ദര്‍ശന രാജേന്ദ്രന്‍- പാരഡൈസ്
പ്രത്യേക ജൂറി പരാമര്‍ശം- ടൊവിനോ (എആര്‍എം)
പ്രത്യേക ജൂറി പരാമര്‍ശം- ആസിഫ് അലി (കിഷ്കിന്ദാകാണ്ഡം)
സംവിധായകന്‍- ചിദംബരം(മഞ്ഞുമ്മല്‍ ബോയ്സ്)
മികച്ച ചിത്രം- മഞ്ഞുമ്മല്‍ ബോയ്സ്
മികച്ച രണ്ടാമത്തെ ചിത്രം- ഫെമിനിച്ചി ഫാത്തിമ
മികച്ച നടി- ഷംല ഹംസ(ഫെമിനിച്ചി ഫാത്തിമ)
മികച്ച നടന്‍- മമ്മൂട്ടി (ഭ്രമയുഗം)