• Sun. Dec 22nd, 2024

24×7 Live News

Apdin News

80,000 രൂപ ജീവനാംശം നാണയങ്ങളാക്കി നൽകാന്‍ യുവാവ്; കൊടുത്തു കോടതി എട്ടിന്‍റെ പണി

Byadmin

Dec 22, 2024





വിവാഹ മോചനം നേടിയ ഭാര്യയ്ക്ക് പണി കൊടുക്കാൻ ജീവനാംശം പൂർണമായും നാണയങ്ങളായി നൽകിയ യുവാവിന് തിരിച്ച് പണി കൊടുത്ത് കോടതി. കോയമ്പത്തൂർ ജില്ലാ കുടുംബ കോടതിയിലാണ് ഈ അസാധാരണമായ സംഭവവികാസങ്ങൾ നടന്നത്.

ഭാര്യക്ക് ഇടക്കാല നഷ്ടപരിഹാരമായി കോടതി നിർദേശിച്ച 80,000 രൂപയാണ് കോയമ്പത്തൂർ സ്വദേശിയായ മുപ്പത്തേഴുകാരൻ ഒരു രൂപയുടെയും രണ്ട് രൂപയുടെയും നാണയങ്ങളാക്കി കോടതിയിലെത്തിയത്. ഇയാൾ കോടതിയിലേക്ക് നാണയങ്ങളുമായി എത്തുന്നതും തിരികെ പോവുന്നതുമായ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

കോൾ ടാക്സി ഡ്രൈവറും ഉടമയുമായ യുവാവിൽനിന്ന് കഴിഞ്ഞ വർഷമാണ് ഭാര്യ വിവാഹ മോചനം നേടുന്നത്. യുവതിക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ നൽകണമെന്നും അന്ന് കുടുംബ കോടതി വിധിച്ചിരുന്നു. എന്നാൽ, ഇടക്കാല ആശ്വാസമെന്ന നിലയിൽ കോടതി അത് പിന്നീട് 80,000 രൂപയാക്കി കുറച്ചു. ഈ പണം നൽകാനാണ് യുവാവ് കോടതിയിലെത്തിയത്. സ്വന്തം കാറിൽ വന്ന ഇയാൾ 80,000 രൂപ, ഒരു രൂപയുടെയും രണ്ടു രൂപയുടെയും നാണയങ്ങളാക്കി 20 തുണി സഞ്ചികളിൽ കെട്ടിയാണ് കൊണ്ടുവന്നത്.

പണം കൈമാറാന്‍ ശ്രമിക്കുന്നതിനിടെ കോടതി ഇത് തടഞ്ഞു. കോടതിയെ അപമാനിക്കാനുള്ള ശ്രമമാണിതെന്ന് വിമർശിച്ച കോടതി യുവാവിനെ ശാസിച്ച ശേഷം നഷ്ടപരിഹാരം വ്യാഴാഴ്ചയ്ക്കുള്ളിൽ ഈ പണം നോട്ട് രൂപത്തിൽ തന്നെ ഉടന്‍ കൈമാറന്‍ ആവശ്യപ്പെട്ടു. യുവാവിനോടു തന്നെ പണം എടുത്ത് തിരികെ കൊണ്ടുപോകാനും കേസ് അടുത്ത ദിവസം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഇതിനു പിന്നാലെ വ്യാഴാഴ്ച യുവാവ് കോടതിയിലെത്തി പണം നോട്ടുകെട്ടാക്കി കൈമാറിയെങ്കിലും ശേഷിക്കുന്ന 1.2 ലക്ഷം രൂപ കൂടി ഉടൻ തന്നെ കൈമാറാനും കോടതി ഉത്തരവിട്ടു.



By admin