• Wed. Nov 27th, 2024

24×7 Live News

Apdin News

CCTV ദൃശ്യങ്ങൾ സമൂഹമാധ്യമ ങ്ങളിൽ ഇടരുത്; അബുദാബി യിൽ വീടുകളിലെ നിരീക്ഷണ കാമറകൾക്ക് മാർഗനിർദേശം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 27, 2024


Posted By: Nri Malayalee
November 26, 2024

സ്വന്തം ലേഖകൻ: റിമോട്ട് ആക്സസ്, മോഷൻ ഡിറ്റക്ഷൻ, ഹൈ – ഡെഫനിഷൻ വീഡിയോ ഫീഡുകൾ എന്നിവ പോലുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന സ്മാർട്ട് ടെക്നോളജികൾ വന്നതോടെ ഇവയുടെ ദുരുപയോഗം തടയുന്നതിനുള്ള നിയന്ത്രണങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് അബുദാബി പോലീസ്.

വീടുകളിലും മറ്റും സ്ഥാപിച്ച സിസിടിവികൾ പകർത്തുന്ന ഫോട്ടകളോ വീഡിയോ ഫൂട്ടേജുകളോ സോഷ്യൽ മീഡിയയിലോ മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലോ പങ്കുവയ്ക്കരുത് എന്നതാണ് പ്രധാന നിയന്ത്രണങ്ങളിലൊന്ന്. ഇവ പൊതു പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കപ്പെട്ടാൽ കാമറ ഉടമയ്ക്കും സോഷ്യൽ മീഡിയ ഉപയോക്താവിനുമെതിരെ നടപടി വരും.

സിസിടിവി കാമറ സംവിധാനങ്ങൾ റെക്കോഡ് ചെയ്യുന്ന ഡാറ്റ, സുരക്ഷിതമായ സംവിധാനത്തിൽ സ്‌റ്റോർ ചെയ്ത് വെക്കണമെന്നും മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ച് അബുദാബി പോലീസ് ജനറൽ കമാൻഡ് അറിയിച്ചു. സുരക്ഷ എന്നത് ആളുകളുടെ മൗലികാവകാശവുമാണെന്നത് ശരിയാണെങ്കിലും ഇത്തരം നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുമ്പോൾ അത് അയൽ വീടുകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന രീതിയിൽ ആവരുതെന്നും അധികൃതർ നിർദേശിച്ചു.

വിഷ്വൽ നിരീക്ഷണ സംവിധാനങ്ങൾ (സിസിടിവി കാമറകൾ) സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ബന്ധപ്പെട്ട അധികാരികൾ അംഗീകരിച്ച ലൈസൻസുള്ള കമ്പനികളെ തിരഞ്ഞെടുക്കുകയെന്നത് പ്രധാനമാണെന്നും അധികൃതർ അറിയിച്ചു. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, നൈറ്റ് വിഷൻ, മോഷൻ ഡിറ്റക്ഷൻ ഫീച്ചറുകൾ എന്നിവയുള്ള കാമറകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

എങ്കിൽ മാത്രമേ ഇവ കൊണ്ടുള്ള പരമാവധി പ്രയോജനം ലഭ്യമാക്കാനാവൂ. പരമാവധി ഏരിയയിലെ ദൃശ്യങ്ങൾ കവർ ചെയ്യുന്നതിനും സ്വകാര്യത ഉറപ്പാക്കുന്നതിനും അനധികൃതമായി ആളുകൾ അതിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനുമായി സ്മാർട്ട് സിസ്റ്റത്തിന്റെ പാസ്‍വേഡുകൾ പതിവായി അപ്ഡേറ്റ് ചെയ്യണം.

തുടർച്ചയായതും ഫലപ്രദവുമായ പ്രവർത്തനത്തിനായി സംവിധാനം കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തണം. വീടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും നിരീക്ഷണത്തിനുമായി ചിത്രങ്ങൾ പകർത്താനും വീഡിയോകൾ റെക്കോഡ് ചെയ്യാനുമാണ് സിസിടിവി ക്യാമറകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

സ്വകാര്യത ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് വേണം വീടിനുള്ളിലെ പ്രധാന സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിക്കാൻ. വീടുകളിൽ പ്രധാനമായും അഞ്ച് സ്ഥലങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നതിന് നിർദേശിച്ചിട്ടുള്ള മികച്ച ഇടങ്ങൾ. പ്രധാന പ്രവേശന കവാടം, വാഹന പാർക്കിംഗ് ഏരിയകൾ, സംഭരണ മുറികൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, ചുറ്റുമതിൽ എന്നിവയാണിവ. കാമറകൾ സ്ഥാപിക്കുമ്പോൾ മറ്റുള്ളവരുടെ സ്വകാര്യത ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പോലീസ് അറിയിച്ചു.

By admin