മനാമ: വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ ലിങ്കുകള്‍ വഴി നല്‍കാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുന്ന തട്ടിപ്പ് സന്ദേശങ്ങള്‍ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി(ഐജിഎ)യുടെ മുന്നറിയിപ്പ്. ‘eGovBahrain’, ‘eKey’ എന്നിവയുടെ പേരില്‍ ഫോണുകളില്‍ വ്യാജ ടെക്സ്റ്റ് മെസേജുകളും ഇതുവഴിയുള്ള തട്ടിപ്പും വ്യാപകമായിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സ്വദേശികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. സന്ദേശങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി അറിയിച്ചു. സന്ദേശത്തിനൊപ്പം വരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
‘eGovBahrain’, ‘eKey’ എന്നിവയുടെ പേരില്‍ വരുന്ന സന്ദേശങ്ങള്‍ ഇ-ഗവണ്‍മെന്റ് സേവനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇതുവഴി വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ അന്വേഷിക്കാറില്ല. സംശയാസ്പദമായ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ 80008001 എന്ന നമ്പറില്‍ സര്‍ക്കാര്‍ സേവന കോണ്‍ടാക്റ്റ് കേന്ദ്രവുമായി ബന്ധപ്പെടുകയോ മൈ ജിഒവി ആപ്പ് വഴിയോ 922 എന്ന ഹോട്ട്ലൈന്‍ വഴിയോ സൈബര്‍ ക്രൈം ഡയറക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഐജിഎ അഭ്യര്‍ഥിച്ചു.
,
The post ‘eGovBahrain’, ‘eKey’ എന്നിവയുടെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.