ഫിലിം കോൺക്ലേവിലെ വിവാദ പരാമർശത്തില്‍ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല. കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ജാതി അധിക്ഷേപമോ വ്യക്തി അധിക്ഷേപമോ നടത്തിയിട്ടില്ല. സിനിമ കോൺക്ലേവിൽ ഒരു നിർദ്ദേശം മുന്നോട്ടുവയ്ക്കുക മാത്രമാണ് ചെയ്തത്. ഏതെങ്കിലും ആനുകൂല്യം നിർത്തലാക്കണമെന്നോ ദളിത് വിഭാഗങ്ങളെ പരിഗണിക്കരുതെന്നോ പറഞ്ഞിട്ടില്ല. കേസെടുക്കേണ്ട കാര്യമില്ലെന്നാണ് നിയമോപദേശം.അടൂർ ഗോപാലകൃഷ്ണനെതിരെ സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് പരാതി നൽകിയിരുന്നത്. എസ്‌സി/എസ്ടി ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസിലും ദിനു വെയിൽ പരാതി നൽകിയിരുന്നു.അടൂർ എസ്‌സി/എസ്ടി വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും […]
‘SC/ST വിഭാഗങ്ങൾക്കെതിരെ നേരിട്ട് പരാമർശമില്ല’; അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം
