
Twilight എന്ന സിനിമാ സീരിസിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ഹോളിവുഡ് താരം താരം ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട് വിവാഹിതയായി. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് തിരക്കഥാകൃത്തും നടിയുമായ ഡിലന്‍ മേയറെ താരം വിവാഹം കഴിച്ചത്.
2019ലാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന് തുറന്നുപറഞ്ഞത്. പിന്നീട് 2021ല്‍ എന്‍ഗേജ്‌മെന്റ് നടന്നിരുന്നു. ഏപ്രില്‍ 20ന് ഈസ്റ്റര്‍ ദിനത്തിലാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യചടങ്ങില്‍ വെച്ചായിരുന്നു വിവാഹം.
ചടങ്ങിന്റെ ചില ചിത്രങ്ങളും വീഡിയോസും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളും ഇരുവരും വിവാഹതിരായെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മുഖ്യധാര സിനിമകള്‍ക്കൊപ്പം നിരവധി ഇന്‍ഡിപെന്‍ഡന്റ് പ്രോജക്ടുകളിലും ഭാഗമായ ക്രിസ്റ്റന്‍ ഹ്രസ്വചിത്രത്തിലൂടെ സംവിധായികയും ആയിട്ടുണ്ട്.