• Mon. Oct 21st, 2024

24×7 Live News

Apdin News

US, UK, യൂറോപ്യൻ ടൂറിസ്റ്റ് വീസയുള്ള ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വീസയുമായി UAE – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Oct 20, 2024


Posted By: Nri Malayalee
October 19, 2024

സ്വന്തം ലേഖകൻ: യുഎസ്, യു.കെ, യൂറോപ്യൻ യൂണിയൻ ടൂറിസ്റ്റ് വീസയുള്ള ഇന്ത്യൻ പൗരൻമാർക്ക് ഇനി യു.എ.ഇയിലേക്ക് മുൻകൂട്ടി വീസയെടുക്കാതെ യാത്ര ചെയ്യാം. ഈ രാജ്യങ്ങളുടെ ടൂറിസ്റ്റ് വീസയുള്ള ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വീസ നൽകാൻ അനുമതിയായി.

നേരത്തേ യു.എസ് ടൂറിസ്റ്റ് വീസയോ, റെസിറ്റഡന്റ് വീസയോ പാസ്‌പോർട്ടിലുള്ള ഇന്ത്യക്കാർക്ക് യു.എ.ഇയിൽ ഓൺ അറൈവൽ വീസ അനുവദിച്ചിരുന്നു. യുകെ, യൂറോപ്യൻ യൂനിയൻ റെസിഡന്റ് വീസയുള്ളവർക്കും ഈ ആനൂകൂല്യമുണ്ടായിരുന്നു.

ഇനി മുതൽ യുകെ, ഇയു ടൂറിസ്റ്റ് വീസക്കാർക്കും ഇതേ ആനൂകൂല്യം ലഭിക്കുമെന്ന് യു.എ.ഇ ഐ.സി.പി അറിയിച്ചു. പാസ്‌പോർട്ടിനും വീസക്കും കുറഞ്ഞത് ആറ് മാസം കാലവധിയുണ്ടായിരിക്കണം. ഇവർക്ക് നൂറ് ദിർഹം ചെലവിൽ 14 ദിവസത്തേക്ക് വീസ ലഭിക്കും.

250 ദിർഹം നൽകി പതിനാല് ദിവസത്തേക്ക് കൂടി ഇത്തരം വീസകൾ നീട്ടാം. യുകെ, യു.എസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ വീസയുള്ള പാസ്‌പോർട്ടിലുള്ളവർക്ക് 250 ദിർഹം ചെലവിൽ 60 ദിവസം യു.എ.ഇയിൽ തങ്ങാനുള്ള വീസയും അനുവദിക്കും. ഇന്ത്യയും യു.എ.ഇയും തമ്മിലെ തന്ത്രപ്രധാനബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എ.ഇ മന്ത്രിസഭയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

By admin