• Wed. Jan 15th, 2025

24×7 Live News

Apdin News

The murdered Thrissur man, who spent 10 years in Dubai, was taken to Russia by a relative | യുദ്ധമുന്നണിയില്‍ കൊല്ലപ്പെട്ട തൃശുര്‍കാരന്‍ 10 വര്‍ഷം ദുബായില്‍, ബന്ധു റഷ്യയിലേക്ക് കൊണ്ടുപോയി ; അവിടെ വെച്ച് കൂലിപ്പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു

Byadmin

Jan 14, 2025


uploads/news/2025/01/758093/russia.jpg

തൃശൂര്‍: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന തൃശൂര്‍ക്കാരനായ യുവാവ് യുദ്ധമുഖത്ത് വെടിയേറ്റ് മരിച്ചു. കുട്ടനെല്ലൂര്‍ തേസ്വ തോലാത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ ബിനില്‍(32) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏപ്രിലിലാണ് ബിനില്‍ റഷ്യയിലേക്കു പോയത്.

10 വര്‍ഷം ദുബായില്‍ ആയിരുന്ന ബിനില്‍ അവിടത്തെ ജോലി ഉപേക്ഷിച്ച് ഇലക്ട്രീഷ്യനായി. റഷ്യയിലേക്ക് ഒരു ബന്ധുവാണ് കൊണ്ടുപോയത്. അവിടെ ചെന്നപ്പോഴാണ് റഷ്യന്‍ കൂലിപ്പട്ടാളത്തിലേക്കാണ് റിക്രൂട്ട് ചെയ്തതെന്ന് അറിഞ്ഞത്.

റഷ്യയില്‍നിന്നു തിരിച്ചുകൊണ്ടുവരുന്നതിനു വീട്ടുകാര്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുഖേന ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്നു സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍, ഒന്നും ഫലം കണ്ടില്ല. തുടക്കത്തില്‍ റഷ്യയില്‍ യുദ്ധമുഖത്തേക്കു ഭക്ഷണവും ഡീസലും ചുമന്നെത്തിക്കുന്ന ജോലിയായിരുന്നു. എന്നാല്‍, കഴിഞ്ഞ മാസം ഒന്നിനു വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തപ്പോഴാണ് യുദ്ധമുഖത്തേക്കു പോരാളിയായി പോകുന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. വെടിയേറ്റ് ഒരാഴ്ചയായി ബിനില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്നലെ മരിച്ചതായി എംബസിയില്‍നിന്നു ബന്ധുക്കള അറിയിച്ചു. മൂന്നു വര്‍ഷം മുമ്പായിരുന്നു ബിനിലിന്റെ വിവാഹം. ഭാര്യ ജോയ്‌സി. ഇവര്‍ക്ക് അഞ്ചു മാസം പ്രായമുള്ള മകനുണ്ട്. അമ്മ: ലൈസ. സഹേദരന്‍: ലിബിന്‍. ബിനിലിന്റെ കൂടെ കൂലിപ്പട്ടാളത്തില്‍ എത്തിയ കുറാഞ്ചേരി സ്വദേശി ജെയിന്‍ കുര്യന്‍ പരുക്കേറ്റ് റഷ്യയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചാലക്കുടിയിലെ ഏജന്റ് മുഖേനയാണ് ബിനിലും ജെയിനും റഷ്യയിലേക്ക് പോയത്. കൊടകര സ്വദേശി സന്തോഷ് ഷണ്മുഖന്‍, എറണാകുളം സ്വദേശി റെനില്‍ തോമസ്, കൊല്ലം സ്വദേശി സിബി തോമസ് എന്നിവരും റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയിട്ടുണ്ട്. റഷ്യയില്‍നിന്നു തിരിച്ചു നാട്ടിലെത്താന്‍ യുവാക്കള്‍ നേരത്തെ സഹായം അഭ്യര്‍ഥിച്ചിരുന്നു.



By admin