Category: Pravasi News

ഉംറ തീർത്ഥാടനം ഒക്ടോബർ 4ന് ആരംഭിക്കും

Facebook Twitter Google+ Pinterest WhatsApp ഉംറ തീർത്ഥാടനം ഒക്ടോബർ 4ന് ആരംഭിക്കും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം ഘട്ടംഘട്ടമായാണ് തീർത്ഥാടനം പുനഃസ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു ദിവസം 6000 പേർക്ക് അഥവാ മൊത്തം ശേഷിയുടെ 30 % ആളുകൾക്ക് മാത്രമേ ഉംറ ചെയ്യുവാൻ അനുമതി നൽകുകയുള്ളൂ. മാത്രമല്ല ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ പ്രവേശനാനുമതി. ഒക്ടോബർ 18ന് ആരംഭിക്കുന്ന രണ്ടാംഘട്ടത്തിൽ 75% ആളുകൾക്കും, നവംബർ ഒന്നുമുതൽ തുടങ്ങുന്ന മൂന്നാംഘട്ടത്തിൽ 100% ആളുകൾക്കും പ്രവേശന അനുമതി നൽകുമെന്ന് […]

ബാലുശ്ശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബാലുശ്ശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം എം.എല്‍.എയുടെ ഡ്രൈവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്നാണ് പുരുഷന്‍ കടലുണ്ടിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. കൊവിഡ് ബാധിക്കുന്ന കേരളത്തിലെ ആറാമത്തെ ജനപ്രതിനിധിയാണ് പുരുഷന്‍ കടലുണ്ടി.

രോഗ ബാധിതരുടെ എണ്ണം ഉയരുന്നു ;ലോകത്ത് 3 .17 കോടി വൈറസ് ബാധിതർ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 31,764,453 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 974,582 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 23,371,766 ആയി. അമേരിക്ക,ഇന്ത്യ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം പിന്നിട്ടു. 7,097,879 പേര്‍ക്കാണ് യു.എസില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 205,471 ആയി.4,346,110 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ രോഗമുക്തി നിരക്കില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് കഴിഞ്ഞ ദിവസം […]

ഒമാനില്‍ 2.22 ലക്ഷം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു

മനാമ > ഒമാനില്‍ ഈ വര്‍ഷം പൊതു, സ്വകാര്യ മേഖലകളിലായി 2,22,300 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതില്‍ 10,700 പേര്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരായിരുന്നു. 1,81,200 വിദേശികള്‍ക്ക് സ്വകാര്യ മേഖലയിലും 30,400 പേര്‍ക്ക് കുടുംബമേഖലയിലും തൊഴില്‍ നഷ്ടപ്പെട്ടതായി ദേശീയ സ്റ്റാറ്റിക്‌സ് (എന്‍സിഎസ്‌ഐ) വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ രാജ്യത്തെ  മൊത്തം പ്രവാസി തൊഴിലാളികളുടെ എണ്ണം 14.3 ശതമാനമായി കുറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ 19.9 ശതമാനവും സ്വകാര്യമേഖലയില്‍ 14.9 ശതമാനവും കുടുംബമേഖലയില്‍ 10.4 […]

പ്രതിഭ റിഫ മേഖല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

WhatsApp Facebook Twitter Telegram Linkedin മനാമ: ബഹ്‌റൈന്‍ പ്രതിഭ റിഫ മേഖല ബിഡിഎഫ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മേഖല സെക്രട്ടറി നൗഷാദ് കട്ടിപ്പാറ സ്വാഗതം പറഞ്ഞ പരിപാടിയില്‍ രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു. രക്തദാന ക്യാമ്പ് സുബൈര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. പ്രതിഭ ഹെല്‍പ്പ് ലൈന്‍ കണ്‍വീനര്‍ നൗഷാദ് പൂനൂര്‍ ആശംസയും അഷ്‌റഫ് മളി നന്ദിയും പറഞ്ഞു. മഹേഷ് കെവി, രഹിന ഷമേജ്, ഷമേജ്, അഷ്‌റഫ് മളി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നില്‍കി. […]

സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ഓര്‍മ്മകളുമായി ‘സി.എച്ച് സ്മൃതി സായാഹ്നം’ സംഘടിപ്പിക്കുന്നു

WhatsApp Facebook Twitter Telegram Linkedin മനാമ: മര്‍ഹൂം സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ഓര്‍മ്മകളുമായി കെ.എം.സി.സി ബഹ്‌റൈന്‍ ഈസ്റ്റ് റിഫ ഏരിയ കമ്മറ്റി സി.എച്ച് സ്മൃതി സായാഹ്നം സംഘടിപ്പിക്കുന്നു. സെപംറ്റബര്‍ 20ന് രാത്രി 7 മണിക്ക് സൂമിലൂടെയാണ് പരിപാടി. കോട്ടക്കല്‍ എം.എല്‍.എ സയ്യിദ് ആബിദ് ഹുസ്സയിന്‍ തങ്ങള്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ല മുസ് ലിം യൂത്ത് ലീഗ് പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തും. കെ.എം.സി.സി ബഹ്‌റൈന്‍ പ്രസി: ഹബീബുറഹ്മാന്‍, […]

വിദേശരാജ്യങ്ങളിൽ നിന്ന് അടിയന്തര കാര്യങ്ങൾക്ക് നാട്ടിലെത്തുന്നവർക്ക് ക്വാറന്റീൻ ഇളവ് അനുവദിച്ചേക്കും.

അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കായി എത്തി 7 ദിവസത്തിനകം മടങ്ങിപ്പോകുന്നവർക്കാണു കർശന വ്യവസ്ഥകളോടെ ഇളവ് അനുവദിക്കുക. യാത്ര പുറപ്പെടുന്ന രാജ്യത്തും കേരളത്തിലെത്തിയ ശേഷവും തിരികെ പോകുന്നതിനു മുൻപും കോവിഡ് പരിശോധന നിർബന്ധമാക്കും. ഓൺലൈൻ വഴിയുള്ള അപേക്ഷയിൽ രേഖപ്പെടുത്തിയ ചടങ്ങുകളിലൊഴികെ മറ്റൊന്നിലും പങ്കെടുക്കാൻ പാടില്ല.

അനധികൃത മദ്യവില്‍പ്പന; ബഹ്‌റൈനില്‍ 5 വിദേശികള്‍ അറസ്റ്റില്‍

മനാമ: അനധികൃതമായി മദ്യം വിറ്റ 5 വിദേശികളെ ക്യാപ്റ്റല്‍ ഗവറണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തു. 26നും 38നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഏഷ്യന്‍ വംശജരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് ക്യാപ്റ്റല്‍ ഗവറണറേറ്റ് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇവരുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായവരില്‍ നിന്ന് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തിട്ടുണ്ട്. ബഹ്‌റൈന്‍ നിയമപ്രകാരം അനധികൃത മദ്യ വില്‍പ്പന ദീര്‍ഘകാലം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. Capital Police arrest 5 Asians for selling alcoholhttps://t.co/zSLYWpLCnT — Ministry of […]

ആറുമാസത്തിനുശേഷം, ഷാർജയിലെ വിദ്യാർത്ഥികൾ സെപ്റ്റംബർ 27 മുതൽ ക്ലാസ് മുറികളിലേക്ക്

എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് സെപ്റ്റംബർ 27 ഞായറാഴ്ച മുതൽ ഷാർജയിലെ പ്രൈവറ്റ് സ്കൂളുകൾ വീണ്ടും തുറക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) സ്ഥിരീകരിച്ചു. കോവിഡ് പകർച്ചവ്യാധി കാരണം ആറുമാസം മുമ്പ് മാർച്ച് മാസത്തിൽ സ്കൂളുകൾ അടച്ചതിനുശേഷം ആദ്യമായാണ് ഷാർജയിൽ നേരിട്ടുള്ള, ഹൈബ്രിഡ് പഠനങ്ങൾക്കായി ക്ലാസുകൾ പുനരാരംഭിക്കാൻ പോകുന്നത്. മറ്റ് എമിറേറ്റുകളിലെ സ്കൂളുകൾക്കൊപ്പം നിലവിലെ അധ്യയന വർഷത്തിന്റെ ആദ്യ ദിവസമായ ഓഗസ്റ്റ് 31 ന് ഷാർജയിലെ സ്കൂളുകൾ വീണ്ടും തുറക്കേണ്ടതായിരുന്നു. എന്നിരുന്നാലും, ആദ്യ രണ്ടാഴ്ചത്തേക്ക് […]

ഐ.പി.എല്‍ 2020 ; ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് നിരയെ അടിച്ചുപറത്തി സഞ്ജു സാംസണ്‍ ; ചെന്നൈയ്ക്ക് 217 റണ്‍സ് വിജയലക്ഷ്യം.

ഐ.പി.എല്‍ 13-ാം സീസണിലെ ഏറ്റവും വലിയ സ്‌കോര്‍ കണ്ടെത്തി രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് എഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറികളുമായി തിളങ്ങിയ സഞ്ജു സാംസണും ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തുമാണ് രാജസ്ഥാന്‍ ഇന്നിങ്‌സിനെ കരകയറ്റിയത്. അവസാന ഓവറുകളില്‍ കത്തിക്കയറിയ ജോഫ്ര ആര്‍ച്ചറുടെ പ്രകടനവും രാജസ്ഥാന്‍ സ്‌കോറിന് കുതിപ്പേകി.രാജസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണറായി അരങ്ങേറ്റം കുറിച്ച യശസ്വി ജയ്‌സ്വാള്‍ ആറുറണ്‍സെടുത്ത് മടങ്ങിയതോടെ രാജസ്ഥാന്‍ പ്രതിസന്ധിയിലായി. പിന്നീട് […]