• Sat. Jul 4th, 2026

24×7 Live News

Apdin News

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

Byadmin

Jul 4, 2026


ന്യൂദല്‍ഹി: അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസനകേന്ദ്രമായ ഡിആര്‍ഡിഒയുടെ മുന്‍ ചെയര്‍മാനായ സമീര്‍ വി കാമത്ത് പറഞ്ഞുവെന്ന് അദ്ദേഹത്തിന്റെ വീഡിയോ അടക്കം പങ്കുവെച്ച് മലയാളിയായ മുഹമ്മദ്
ഹാഷിക്ക്. എന്നാല്‍ ഡിആര്‍ഡിഒ ഉദ്യോഗസ്ഥനായ സമീര്‍ വി കാമത്തിന്റെ യഥാര്‍ത്ഥത്തിലുള്ള ഒരു പ്രസംഗം എഐ ഉപയോഗിച്ച് മാറ്റം വരുത്തി ഉപയോഗിക്കുകയായിരുന്നു മുഹമ്മദ് ഹാഷിക്ക്. കുയിലി നാച്ചിയാല്‍ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഇന്ത്യയോടും മോദിയോടും കടുത്ത വിരോധമുള്ള മുഹമ്മദ് ഹാഷിക്കിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

അഗ്നിമിസൈല്‍ ഗോമൂത്രത്തില്‍ കഴുകണമെന്ന് പ്രധാനമന്ത്രി മോദി തങ്ങളോട് പറഞ്ഞെന്ന് സമീര്‍ വി കാമത്ത് പറയുന്നത് ഈ വീഡിയോയില്‍ കാണാം. വാസ്തവത്തില്‍ സമീര്‍ വി കാമത്തിന്റെ മറ്റൊരു പ്രസംഗത്തില്‍ എഐ ഉപയോഗിച്ച് മാറ്റം വരുത്തുകയായിരുന്നു മുഹമ്മദ് ഹാഷിക്ക് . അഗ്നി മിസൈലിന്റെ ഭാഗങ്ങള്‍ ഗോമൂത്രത്തില്‍ കഴുകിയപ്പോള്‍ തുരുമ്പു പിടിച്ചു. ഇതോടെ ഞങ്ങള്‍ അതില്‍ അല‍്പം ചാണകവും ചേര്‍ത്തുവെന്നും സമീര്‍ വി കാമത്ത് പറയുന്നതായി ഈ വീഡിയോയില്‍ കാണാം. എന്നാല്‍ മുഹമ്മദ് ഹാഷിക്ക്  എഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ വീഡിയോ ആണിതെന്ന് കണ്ടെത്തി.

പ്രധാനമന്ത്രിയേയും ഇന്ത്യന്‍ പ്രതിരാേധ മേഖലയെയും വിമര്‍ശിക്കണം, പരിഹസിക്കണം എന്ന ഒറ്റ ലക്ഷ്യമാണ് ഹാഷിക്ക്മിന് ഉണ്ടായിരുന്നതെന്ന് പറയുന്നു.



By admin