• Thu. Oct 15th, 2026

24×7 Live News

Apdin News

അങ്കിത ഭണ്ഡാരി കേസ്: ഇന്ത്യ ഗേറ്റില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ മിന്നല്‍ പ്രതിഷേധം

Byadmin

Oct 15, 2026


Published:

2022-ല്‍ കൊല ചെയ്യപ്പെട്ട അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് ഡല്‍ഹി ഇന്ത്യ ഗേറ്റില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ മിന്നല്‍ പ്രതിഷേധം. അങ്കിതയുടെ മാതാപിതാക്കള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത്. വന്‍തോതില്‍ പ്രവര്‍ത്തകരും സമരമുഖത്തേക്ക് എത്തിച്ചേരുന്നുണ്ട്.

ബി.ജെ.പി നേതാക്കള്‍ പ്രതികളായ ഈ കേസില്‍ അര്‍ഹമായ നീതി ഉറപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വിവാദവുമായി ബന്ധപ്പെട്ട ബി.ജെ.പി നേതാവിനെ ഗവര്‍ണറായി നിയമിച്ചതാണ് പ്രതിഷേധത്തിന് പ്രധാന കാരണം. സി.ബി.ഐ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഈ നിയമനം നിര്‍ത്തിവെക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.

2022 സെപ്റ്റംബറിലാണ് ഉത്തരാഖണ്ഡിലെ റിഷികേശിലുള്ള വനന്തര റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന 19 കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നത്. കേസില്‍ റിസോര്‍ട്ട് ഉടമ പുല്‍കിത് ആര്യ അറസ്റ്റിലായിരുന്നു. മുന്‍ ബി.ജെ.പി നേതാവും മന്ത്രിയുമായിരുന്ന വിനോദ് ആര്യയുടെ മകനാണ് പുല്‍കിത് ആര്യ. ജോലിക്കാരിയായ അങ്കിതയെ ഒരു വി.ഐ.പിക്കായി ലൈംഗികവൃത്തിക്ക് നിര്‍ബന്ധിച്ചെന്നും, ഇത് എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് കേസ്.

കേസുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന ശക്തമായ ആവശ്യങ്ങളെ തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും, അന്വേഷണം വൈകിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് കുടുംബം ആരോപിക്കുന്നു.







By admin