• Fri. Sep 4th, 2026

24×7 Live News

Apdin News

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

Byadmin

Sep 4, 2026


മുംബൈ: അ‌ഞ്ച് വര്‍ഷം മുന്‍പ് മിത്സു ബിഷി പജീറോ ഒരു എസ് യുവി പുറത്തിറക്കിയ ശേഷം ഇപ്പോഴിതാ ഒരു പുത്തന്‍ പജീറോ ഓഫ് റോഡര്‍ പുറത്തിറക്കിയിരിക്കുന്നു. വിപണിയില്‍ വാഹനം ഇതുവരെ എത്തിയിട്ടില്ല. ഒരു വാഹനപ്രദര്‍ശന ഷോയില്‍ ആണ് സെപ്തബര്‍ രണ്ടിന് വാഹനം പുറത്തിറക്കിയത്. ഏഴ് സീറ്റുകളോട് കൂടിയതാണ് ഈ ഓഫ് റോഡര്. ഇത് ആദ്യം തായ് ലാന്‍റിലും പിന്നീട് 2027 അവസാനം ജപ്പാന്‍, ആസ്ത്രേല്യ എന്നീ രാജ്യങ്ങളിലും ഇറങ്ങും.

ഇന്ത്യയില്‍ ഈ മോഡല്‍ പുറത്തിറങ്ങുമോ എന്ന് അറിയില്ല. ഇനി ഇന്ത്യയില്‍ ഇറങ്ങിയാല്‍ അത് ടൊയോട്ട ഫോര്‍ചുണറിന് വെല്ലുവിളിയാകും. 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഈ ഓഫ് റോഡറിന് കരുത്ത് പകരുന്നത്. 480എന്‍എം ടോര്‍ക് ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. 230എംഎം ഗ്രൗണ്ട് ക്ലിയറന്‍സുള്ള വാഹനത്തിന് ഏഴ് മോഡലുകള്‍ ലഭ്യമാണ്.

ബോക്സി ആകൃതിയും ബോള്‍ഡായ ലുക്കുമാണ് ഈ ഓഫ് റോഡിനെ വശ്യമാക്കുന്നത്. വലിയ ഗ്രില്‍, അഗ്രസീപ് ബമ്പര്‍ എന്നിവയാണ് ബോള്‍ഡ് ലുക്കിനെ കാത്ത് സൂക്ഷിക്കുന്നത്. ഏഴ് പേര്‍ക്ക് സൂഖമായി യാത്ര ചെയ്യാവുന്ന രീതിയിലുള്ള മൂന്ന് നിരകളിലായാണ് സീറ്റുകള്‍.

 



By admin