ഇടുക്കി : ഇടുക്കി അടിമാലിയിൽ വയോധികയെ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി സ്വദേശിനി തങ്കമ്മ (70) ആണ് മരിച്ചത്. ഇടുക്കി അടിമാലിയിലെ ലോഡ്ജിലാണ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസങ്ങൾക്കു മുൻപ് ആണ് തങ്കമ്മ മുറി വാടകയ്ക്ക് എടുത്തത്. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായിയാണ് പ്രാഥമിക നിഗമനം. അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.