• Thu. Oct 15th, 2026

24×7 Live News

Apdin News

അദ്ദേഹത്തിന്റെ കളി നമ്മൾ അംഗീകരിക്കണം: സഞ്ജു സാംസൺ –

Byadmin

Oct 15, 2026


ഇന്ത്യക്കെതിരെയുള്ള നാലാം ടി-20യിൽ ഇന്ത്യ പരാജയപ്പെട്ടു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ 24 റൺസിനാണ് വെസ്റ്റ് ഇൻഡീസ് പരാജയപ്പെടുത്തിയത്.

വിൻഡീസ് ഉയർത്തിയ 248 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 19.3 ഓവറിൽ 223 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. ഈ വിജയത്തോടെ 5 മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 2-2 എന്ന നിലയിൽ സമനിലയിലായി.

നായകൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിൻഡീസ് കൂറ്റൻ ടോട്ടൽ നേടിയത്. 50 പന്തിൽ പുറത്താകാതെ 102 റൺസാണ് ഹോപ്പ് നേടിയത്. മത്സരശേഷം ഹോപ്പിന്റെ ഈ തകർപ്പൻ പ്രകടനത്തിന് മലയാളി താരം സഞ്ജു സാംസൺ പ്രശംസിച്ചു. ഹോപ്പിന്റെ നേട്ടങ്ങളെ ബഹുമാനിക്കണമെന്നാണ് സഞ്ജു പറഞ്ഞത്.

“ടീം മീറ്റിംഗുകളിൽ ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഞങ്ങൾ രണ്ട് കാര്യങ്ങൾ ചെയ്തു. അത് വിജയകരമായി. അർഷ്ദീപ് അദ്ദേഹത്തിന്റെ സ്റ്റമ്പ് എടുത്തു. അദ്ദേഹം വളരെ മികച്ച രീതിയിലാണ് കളിക്കുന്നത്. അദ്ദേഹത്തിന്റെ കളി നമ്മൾ അംഗീകരിക്കണം. മികച്ച ഷോട്ടുകളാണ് അദ്ദേഹം കളിക്കുന്നത്’ സഞ്ജു സാംസൺ മത്സരശേഷം പറഞ്ഞു.

മത്സരത്തിൽ വിൻഡീസ് ബൗളിംഗിൽ കീമോ പോളിന്റെ തകർപ്പൻ ബൗളിങ് പ്രകടനമാണ് (41 റൺസിന് 5 വിക്കറ്റ്) കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യയെ തടഞ്ഞുനിർത്തിയത്. ഗുഡാകേഷ് മോട്ടിയും വിൻഡീസിനായി മികച്ച ബോളിങ് കാഴ്ചവെച്ചു.

248 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി മലയാളി സൂപ്പർ താരം സഞ്ജു സാംസൺ വെടിക്കെട്ട് തുടക്കമാണ് നൽകിയത്. വെറും 20 പന്തിൽ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയ സഞ്ജു 23 പന്തിൽ 56 റൺസെടുത്ത് പുറത്തായി. ഒടുവിൽ നിതീഷ് കുമാർ റെഡ്ഡിയും (41), തിലക് വർമ്മയും (43) പൊരുതിയെങ്കിലും വിജയതീരമണിയാൻ ഇന്ത്യക്കായില്ല.

പരമ്പരയിലെ നിർണായകമായ അവസാന പോരാട്ടം ബംഗളൂരുവിൽ നടക്കും. വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.







By admin