ബീഹാറിൽ നടക്കാൻ പോവുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസും, RJD യും അടങ്ങുന്ന സഖ്യം ജയിച്ചാൽ വഖഫ് ഭേദഗതി ചവറ്റു കുട്ടയിലെറിയുമെന്ന് തേജസ്വി യാദവ്. പാറ്റ്നയിൽ മുസ്‌ലിം സംഘടനയായ ഇമാറത്തെ ശരീഅ സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്തു കൊണ്ടായിരുന്നു തേജസ്വിയുടെ പ്രഖ്യാപനം.
“നമ്മുടെ ദേശീയ അധ്യക്ഷനായ ലാലുപ്രസാദ് യാദവ് വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മൾ പാർലമെന്റിലും പുറത്തും നിയമത്തിനെതിരെ പതിഷേധിച്ചിട്ടുണ്ട്, വഖഫ് നിയമത്തിനെതിരെ നാം കോടതി വഴിയും പോരാട്ടം തുടരും” ഗാന്ധി മൈതാനിൽ നടന്ന പരിപാടിയിൽ തേജസ്വി പ്രഖ്യാപിച്ചു.
തെരഞ്ഞടുപ്പ് കമ്മീഷനെതിരെയും നിങ്ങൾ ജാഗരൂകരായിരിക്കുക. ബിജെപിയെ സഹായിക്കാൻ വോട്ടർപട്ടിക പുനഃക്രമീകരണങ്ങളും മറ്റുമായി പല മാറ്റങ്ങളും അവർ വരുത്താൻ ശ്രമിക്കുന്നു. നമ്മുടെ വോട്ട് ചെയ്യാനുള്ള അവകാശം ഒരു കാരണവശാലും നഷ്ട്ടപ്പെടാൻ പാടില്ല. തേജസ്വി യാദവ് ജനങ്ങളെ ഓർമപ്പെടുത്തി.