• Mon. Sep 23rd, 2024

24×7 Live News

Apdin News

അധികാര മോഹത്തില്‍ കോണ്‍ഗ്രസ് തകര്‍ക്കുന്നത് ജനാധിപത്യം

Byadmin

Sep 23, 2024


ഹുമാനപ്പെട്ട ഖര്‍ഗെ ജി, രാഷ്‌ട്രീയ നിസ്സഹകരണം മൂലം പൊതുജനങ്ങള്‍ ആവര്‍ത്തിച്ച് നിരസിച്ച താങ്കളുടെ ‘ഫെയില്‍ഡ് പ്രോഡക്റ്റ്’ ഒരിക്കല്‍ കൂടി മിനുക്കി വിപണിയില്‍ ഇറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താങ്കള്‍ എഴുതിയ കത്ത് വായിക്കുകയുണ്ടായി. താങ്കള്‍ പറഞ്ഞതെല്ലാം യഥാര്‍ത്ഥ സത്യത്തില്‍ നിന്നും വളരെ അകലെയാണെന്ന് കത്ത് വായിച്ചപ്പോള്‍ എനിക്ക് തോന്നി. കത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ കൊള്ളരുതായ്മകള്‍ താങ്കള്‍ മറക്കുകയോ ബോധപൂ
ര്‍വ്വം അവഗണിക്കുകയോ ചെയ്തു. അതിനാല്‍ കാര്യങ്ങള്‍ വിശദമായി താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു.

രാജ്യത്തെ പ്രധാനമന്ത്രിയെ അടക്കം ഒ.ബി.സി വിഭാഗത്തെ മുഴുവന്‍ കള്ളന്മാരെന്ന് വിളിച്ച് അധിക്ഷേപിച്ച ചരിത്രമുള്ള വ്യക്തി, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കുറിച്ച് അപമര്യാദയോടെയുള്ള വാക്കുകള്‍ ഉപയോഗിച്ച വ്യക്തി, സഭയില്‍ വച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വടി കൊണ്ട് മര്‍ദ്ദിക്കണമെന്നു പറഞ്ഞ വ്യക്തി, ഇങ്ങനെ നീളുന്ന അദ്ദേഹത്തിന്റെ നീചമായ മാനസികാവസ്ഥ രാജ്യം മുഴുവന്‍ കണ്ടതാണ്. അങ്ങനെയുള്ള രാഹുലിനെ ന്യായീകരിക്കാന്‍ എന്ത് അടിസ്ഥാനത്തിലാണ് താങ്കള്‍ക്ക് സാധിക്കുന്നത്?

ഖാര്‍ഗെ ജി, ഇതേ രാഹുലിന്റെ അമ്മ സോണിയ അല്ലേ മോദിയെ ‘മരണത്തിന്റെ വ്യാപാരി’ എന്നൊക്കെയുള്ള പരുഷമായ അധിക്ഷേപ പദങ്ങള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്തത്. താങ്കളും താങ്കളുടെ പാര്‍ട്ടി നേതാക്കളും ഈ പ്രസ്താവനകളെയും മഹത്വവത്കരിക്കുന്നത് തുടര്‍ന്നു. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അന്ന് രാഷ്‌ട്രീയ മര്യാദയെക്കുറിച്ച് മറന്നത്. നരേന്ദ്ര മോദിയുടെ പ്രതിച്ഛായ തകര്‍ക്കും’ എന്ന് രാഹുല്‍ പരസ്യമായി പ്രഖ്യാപിച്ചപ്പോള്‍, ആരാണ് രാഷ്‌ട്രീയ മര്യാദ തകര്‍ത്തത്? തുടര്‍ച്ചയായി പരാജയപ്പെടുന്ന നിങ്ങളുടെ ഫെയില്‍ഡ് പ്രൊഡക്ടിനെ പ്രതിരോധിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യേണ്ടത് താങ്കളുടെ കടമയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍, ഈ വിഷയങ്ങളില്‍ നിങ്ങള്‍ ആത്മപരിശോധന നടത്തേണ്ടതായിരുന്നു.

രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടി ഇപ്പോള്‍ അതിന്റെ ‘പ്രഖ്യാപിത യുവരാജിന്റെ’ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇപ്പോള്‍ ‘കോപ്പി ആന്‍ഡ് പേസ്റ്റ്’ പാര്‍ട്ടിയായി മാറിയിരിക്കുന്നു എന്നത് ഏറെ സങ്കടകരമാണ്. രാഷ്‌ട്രീയ അത്യാഗ്രഹത്തിന്റെ പാരമ്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇ്‌പ്പോള്‍ രാഹുലിന്റെ കൊള്ളരുതായ്മകള്‍ ന്യായീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസിന്റേയും സഖ്യകക്ഷികളുടേയും നേതാക്കള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ 110 ലധികം തവണ അധിക്ഷേപിച്ചിട്ടുണ്ട്.

ഇതില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിനും പങ്കുണ്ട് എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ആ സാഹചര്യങ്ങളില്‍ എന്തുകൊണ്ടാണ് താങ്കളുടെയും, കോണ്‍ഗ്രസിന്റെയും നിഘണ്ടുവില്‍ നിന്ന് രാഷ്‌ട്രീയ മര്യാദ, ഔപചാരികത, അച്ചടക്കം തുടങ്ങിയ വാക്കുകള്‍ അപ്രത്യക്ഷമായത്. ഒരു വശത്ത് നിങ്ങള്‍ രാഷ്‌ട്രീയ കൃത്യതയ്‌ക്ക് വേണ്ടി മുറവിളികൂട്ടുന്നു, മറുവശത്ത് താങ്കളുടെ പാര്‍ട്ടിക്കും താങ്കളുടെ നേതാക്കള്‍ക്കും രാഷ്‌ട്രീയ മര്യാദ പാലിക്കാത്ത ചരിത്രമുണ്ട് എന്ന വസ്തുത താങ്കള്‍ മനഃപൂര്‍വ്വം അവഗണിക്കുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു ഇരട്ടത്താപ്പ് ?.

ഖര്‍ഗെ ജി, രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ച് താങ്കളുടെ നേതാക്കള്‍ ഇനി എന്താണ് പറയാന്‍ ബാക്കിയുള്ളത്?. ചിലപ്പോള്‍ ‘മോദി താങ്കളുടെ ശവക്കുഴി തോണ്ടും’ എന്നും ചിലപ്പോള്‍ ‘നീചന്‍’ എന്നും ചിലപ്പോള്‍ ‘അടിമ’ എന്നും ചിലപ്പോള്‍ ‘മരണത്തിന്റെ വ്യാപാരി’ എന്നും ചിലപ്പോള്‍ ‘വിഷപ്പാമ്പ്’, ‘തേള്‍’, ‘എലി’, ‘രാവണന്‍’, ‘ഭസ്മാസുരന്‍’ എന്നും, ‘വിലയില്ലാത്തവന്‍’ എന്നും, ‘നായയെപ്പോലെ മരിക്കും’ എന്നും, ‘മോദിയെ മണ്ണില്‍ താഴ്‌ത്തണം’ എന്നുമൊക്കെ നിങ്ങള്‍ പറഞ്ഞിരുന്നു. എന്തിനേറെ, അദ്ദേഹത്തിന്റെ മാതാപിതാക്കളെ പോലും നിങ്ങള്‍ വെറുതെ വിട്ടില്ല. അവരെയും അപമാനിച്ചു. താങ്കളുടെ പാര്‍ട്ടി നേതാക്കള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപമാനിച്ചതുപോലെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പൊതു നേതാവിനേയും ആരും അപമാനിച്ചിട്ടില്ല. മാത്രമല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച പാര്‍ട്ടി നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ വലിയ പദവികള്‍ നല്‍കി. അത്തരം ഉദാഹരണങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍, അതുമായി ബന്ധപ്പെട്ട് ചിലപ്പോള്‍ ഒരു പുസ്തകം തന്നെ എഴുതേണ്ടിവരും. ഇത്തരം പ്രസ്താവനകളും നടപടികളും രാജ്യത്തിന് നാണക്കേടുണ്ടാക്കുകയും രാഷ്‌ട്രീയ മര്യാദ ലംഘിക്കുകയും ചെയ്തില്ലേ?. താങ്കള്‍ ഇതൊക്കെ എങ്ങനെയാണ് മറന്നത്?.

ഖര്‍ഗെ ജി, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാഹുല്‍ എങ്ങനെയാണ് അഭിമാനമായി മാറുന്നത്?അദ്ദേഹം പാകിസ്ഥാന്‍ അനുകൂലികളോടും ഭാരത വിരുദ്ധരുമായും ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ടോ? അതോ തീവ്രവാദികളെ പിന്തുണയ്‌ക്കുന്ന പരിപാടികളില്‍ പോയി നില്‍ക്കുന്നതു കൊണ്ടോ? അദ്ദേഹം രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളുടെ പിന്തുണ തേടുന്നത് കൊണ്ടോ? അതോ രാജ്യത്തിന്റെ ജനാധിപത്യത്തില്‍ വിദേശ ശക്തികളുടെ ഇടപെടല്‍ ആവശ്യപ്പെടുന്നതുകൊണ്ടോ?. രാജ്യത്ത് സംവരണത്തിന്റെ പേരില്‍ ജാതി രാഷ്‌ട്രീയമുപയോഗിച്ച് ജനവിഭാഗങ്ങളെ തമ്മില്‍ തെറ്റിപ്പിക്കുന്നതു കൊണ്ടോ? അതോ വിദേശ മണ്ണില്‍ പോയി സംവരണം അവസാനിപ്പിച്ച് ദളിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള താങ്കളുടെ അജണ്ട വ്യക്തമാക്കുന്നത് കൊണ്ടോ? ജമ്മു കശ്മീരിലെ സമാധാനത്തിനെതിരായി അഹോരാത്രം പ്രസംഗിക്കുന്നത് കൊണ്ടാണോ? അതോ തീവ്രവാദികളുടെ മോചനം, പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍, പാകിസ്ഥാനുമായുള്ള വ്യാപാരം, ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കല്‍ എന്നിവയെ പിന്തുണയ്‌ക്കുന്നത് കൊണ്ടോ?. പാകിസ്ഥാന്‍ ഭീകരസംഘടനകളേക്കാള്‍ ഭീകരമായി ഹിന്ദുസമൂഹത്തെ ചിത്രീകരിക്കുന്നത് കൊണ്ടോ? അതോ ഹിന്ദു സനാതന സംസ്‌കാരത്തെ ആവര്‍ത്തിച്ച് അവഹേളിക്കുന്നതുകൊണ്ടോ? സൈനികരില്‍ വിശ്വാസമില്ലാതെ അവരുടെ ധീരതയുടെ തെളിവ് ആവശ്യപ്പെടുന്നത് കൊണ്ടോ? അതോ ഇനി സിഖ് സഹോദരന്മാരുടെ തലപ്പാവും വളയും സംബന്ധിച്ച് വിവാദ പ്രസ്താവനകള്‍ നടത്തുന്നതു കൊണ്ടാണോ?.

ഇത്തരമൊരു സാഹചര്യത്തില്‍, താങ്കളുടെ കത്ത് കോണ്‍ഗ്രസിന്റെ ഈ വ്യക്തമായ ഇരട്ടത്താപ്പ് തുറന്നുകാട്ടാത്തതെന്താണ് ?. ഖര്‍ഗെ ജി, രാഹുലിന് പുറമെ, സാം പിത്രോദ, ഇമ്രാന്‍ മസൂദ്, കെ.സുരേഷ്, ദ്വിഗ് വിജയ് സിങ്, ശശി തരൂര്‍, പി ചിദംബരം തുടങ്ങിയ നേതാക്കള്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നിരന്തരം മത്സരിക്കുകയാണ്. ദക്ഷിണേന്ത്യയെന്നും ഉത്തരേന്ത്യയെന്നും വിഭജനമുണ്ടാക്കി പോരടിപ്പിക്കുന്നവര്‍, ഒരു സമൂഹ വിഭാഗത്തെ മറ്റൊന്നിനെതിരെ തിരിക്കുന്നവര്‍-

ഇതൊക്കെയാണ് ഇന്ന് കോണ്‍ഗ്രസ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ജനങ്ങള്‍ക്ക് ഓര്‍മ്മ വരുന്നത്!. താങ്കളുടെ നേതാക്കളുടെ പരിപാടികളില്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങള്‍ ഉയരുകയാണ്. ദേശവിരുദ്ധ ശക്തികളെ മഹത്വവല്‍ക്കരിക്കുകയാണ്. ഇതൊന്നും എന്തുകൊണ്ടാണ് അങ്ങയുടെ കത്തില്‍ പരാമര്‍ശിക്കാത്തത്.

ഖര്‍ഗെ ജി, ഭാരതത്തിന്റെ മഹത്തായ ജനാധിപത്യത്തെ ആരെങ്കിലും അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍, അത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. താങ്കള്‍ക്കത് വ്യക്തമായി അറിയാം. താങ്കള്‍ അതെല്ലാം കൃത്യമായും മനസിലാക്കുന്നുമുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതും, മുത്തലാഖിനെ പിന്തുണച്ചതും, എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും അപകീര്‍ത്തികരമാം വിധത്തില്‍ ദുര്‍ബലപ്പെടുത്തിയതും കോണ്‍ഗ്രസ്സാണ്. ഖര്‍ഗെ ജി, ഈ രാജ്യത്തിന്റെ വിഭവങ്ങളില്‍ ഒരു പ്രത്യേക വര്‍ഗ്ഗത്തിനാണ് ആദ്യ അവകാശം എന്ന് പറഞ്ഞത് ആരാണെന്നും അങ്ങേയ്‌ക്കറിയാം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിതരുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ എങ്ങനെ ലംഘിക്കപ്പെടുന്നുവെന്നും താങ്കള്‍ക്ക് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഖര്‍ഗെ ജി, അധികാര മോഹങ്ങളില്‍ മയങ്ങി താങ്കളുടെ നേതാവ് രാഹുല്‍ നടത്തുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ സ്‌നേഹക്കടയില്‍ (മൊഹബത് കി ദുകാനില്‍) വില്‍ക്കുന്ന ഉത്പന്നം ജാതീയതയുടെ വിഷമാണ്, ദേശവിരുദ്ധതയുടെ മസാലയാണ്, വിദ്വേഷത്തിന്റെ വിത്താണ്, അപകീര്‍ത്തിപ്പെടുത്താനുള്ള രാസവസ്തുക്കളും രാജ്യത്തെ തകര്‍ക്കാനുള്ള ചുറ്റികകളുമാണ്. ഖര്‍ഗെ ജി, താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കും നേതാവിനും താങ്കളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ലഭിച്ചിട്ടുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. രാജ്യ താത്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ജ്ഞാനവും സത്ബുദ്ധിയും അങ്ങേയ്‌ക്ക് ഈശ്വരന്‍ നല്‍കട്ടേയെന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു.

 



By admin