• Fri. Sep 25th, 2026

24×7 Live News

Apdin News

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Byadmin

Sep 25, 2026


റിയാദ് : പ്രവാസികളെ നിയമവിരുദ്ധമായി ജോലിയെടുക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 100000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2026 സെപ്റ്റംബർ 21-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

തങ്ങളുടെ കീഴിലുള്ള തൊഴിലാളികളെ സ്വയം, അല്ലെങ്കിൽ മറ്റുള്ളവർക്ക് ജോലി ചെയ്യാൻ അനുവദിക്കുന്നതോ, മറ്റുള്ളവർ സ്പോൺസർ ചെയ്യുന്ന തൊഴിലാളികളെ ജോലിക്കെടുക്കുന്നതോ ആയ തൊഴിലുടമകൾക്കെതിരെ പിഴ ചുമത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് പുറമെ ഇത്തരം സ്ഥാപനങ്ങൾക്ക് അഞ്ച് വർഷം വരെ പുതിയ തൊഴിലാളികളെ നിയമിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുമെന്നും സ്ഥാപനത്തിന്റെ പേര് അവരുടെ ചെലവിൽ പ്രാദേശിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും, ഉത്തരവാദിത്തപ്പെട്ട മാനേജർക്ക് ഒരു വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളുടെ മാനേജർ ഒരു പ്രവാസിയാണെങ്കിൽ അയാളെ നാടുകടത്തുന്നതാണ്.

നിയമവിരുദ്ധമായി ജോലി എടുക്കുന്ന ഓരോ പ്രവാസിയുടെ എണ്ണത്തിനനുസരിച്ചായിരിക്കും പിഴ തുക കണക്കാക്കുന്നത്. റെസിഡൻസി, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും സൗദി അറേബ്യയുടെ മറ്റ് ഭാഗങ്ങളിൽ 999 എന്ന നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.



By admin