പത്തനംതിട്ട: അടൂരിലെ അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി. പെണ്‍കുട്ടിയെ പിന്നീട് നടത്തിപ്പുകാരിയുടെ മകന്‍ വിവാഹം കഴിച്ചെങ്കിലും പ്രായപൂര്‍ത്തിയാകും മുന്നേ ഗര്‍ഭിണിയായെന്ന പരാതിയില്‍ അടൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ഏഴാം മാസം പ്രസവിച്ചത് പൂര്‍ണവളര്‍ച്ചയെത്തിയ കുട്ടിയെയാണെന്ന് ഡോക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. 18 വയസ് തികഞ്ഞ് പതിമൂന്നാം ദിവസമായിരുന്നു വിവാഹം .കേസെടുത്തതോടെ 24 പെണ്‍കുട്ടികളെ അനാഥാലയത്തില്‍ നിന്നു മാറ്റുകയുണ്ടായി. ജില്ലയില്‍തന്നെയുളള 4 സ്ഥാപനങ്ങളിലേയ്‌ക്കാണ് ഇവരെ മാറ്റിയത്.
കുഞ്ഞിന്റെയും അമ്മയുടെയും രക്തസാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധനയ്‌ക്കാണ് പൊലീസിന്റെ തീരുമാനം.
കേന്ദ്രത്തിലെ വയോജനങ്ങളുടെ കാര്യത്തില്‍ സാമൂഹ്യ നീതി വകുപ്പ് തീരുമാനമെടുക്കും. അനാഥാലയ നടത്തിപ്പില്‍ ഗുരുതര വീഴ്ച കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടികളെ മാറ്റിയത്. കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലടക്കം ശിശുക്ഷേമ സമിതി ഇടപെടും.