തിരുവനന്തപുരം: ബിഗ് ബോസ് താരവും ടിവി നടിയുമായ അനുമോളെ ബീഫ് കഴിക്കാന്‍ ഷിയാസ് കരിം എന്ന മറ്റൊരു ബിഗ് ബോസ് താരം നിര്‍ബന്ധിക്കുന്ന വീഡിയോ വൈറലായി പ്രചരിക്കുകയാണ്. ഒരു പാര്‍ട്ടിക്ക് ഇടയിലാണ് ഈ സംഭവം.
Shiyas Kareem a malayalam TV celebrity forcing a Hindu woman to eat BEEF.🚨🚨
He shouted at her. Eat.. Eat… Anu Eat..
When she refused, he turned aggressive. Asked if she was on a diet or a BJP follower.This is what #KeralaStory shows us.
Just think. If it were the opposite,… pic.twitter.com/DagDkKMfg2
— MAHARATHI (@MahaRathii) April 13, 2026
“അനുമോള്‍ ബീഫ് കഴിക്ക്…” എന്ന് നിര്‍ബന്ധിക്കുകയാണ് ഷിയാസ് കരിം. താല്‍പര്യമില്ലാതെ നില്‍ക്കുന്ന അനുമോളോട് നീ ബീഫ് കഴിക്കില്ല്യാ…എന്താ നീ ഡയറ്റാണോ അതോ ബിജെപിയാണോ എന്നതാണ് ഷിയാസ് കരിമിന്റെ അടുത്ത ചോദ്യം. അടുത്ത സുഹൃത്തുക്കളാണ് അനുമോളും ഷിയാസ് കരീമും എങ്കിലും ബിജെപിയാണോ എന്ന ചോദ്യത്തോടെ ഷിയാസ് കരീമിനുള്ളില്‍ കടുത്ത ബിജെപി വിരോധമാണ് പുറത്ത് വന്നത്. ഇതാണ് ഷിയാസ് കരീമിനെതിരെ ദേശീയതലത്തില്‍ തന്നെ പ്രതിഷേധമുയരാന്‍ കാരണം.
ഈ വീഡിയോ ഇപ്പോള്‍ ദേശീയ തലത്തില്‍ തന്നെ വൈറലായി പ്രചരിക്കുകയാണ്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ മറുചോദ്യവും ഉയരുന്നുണ്ട്. തിരിച്ച് അനുമോള്‍ ഷിയാസ് കരീമിനോട് നീ പോര്‍ക്ക് കഴിക്ക്…എന്താ കഴിക്കാത്തത്, മുസ്ലിംലീഗാണോ? എന്ന് ചോദിച്ചാല്‍ എന്താകും സ്ഥിതിയെന്നാണ് സമൂഹമാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം.