• Wed. Apr 15th, 2026

24×7 Live News

Apdin News

450 കിലോമീറ്റര്‍ ആകലെയുള്ള ഡ്രോണാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ദീര്‍ഘദൂര റഡാറുകളുമായി ഇന്ത്യന്‍ വ്യോമസേന

Byadmin

Apr 15, 2026


ന്യൂദല്‍ഹി: 450 കിലോമീറ്റര്‍ ആകലെയുള്ള ഡ്രോണാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ദീര്‍ഘദൂര റഡാറുകളുമായി ഇന്ത്യന്‍ വ്യോമസേന.

ഡ്രോണാക്രമണം മാത്രമല്ല, റോക്കറ്റുകൾ, മിസൈലുകൾ, വിമാനങ്ങൾ എന്നിവയുടെ ആക്രമണങ്ങളെയും 450 കിലോമീറ്റർ അകലെ നിന്ന് വരെ അടയാളപ്പെടുത്താന്‍ കഴിയുന്ന ശക്തമായ ദീര്‍ഘദൂര റഡാര്‍ വ്യോമസേനയുടെ വ്യോമപ്രതിരോധത്തിന് കരുത്തേകും.

ഈ ദീർഘദൂര നിരീക്ഷണ റഡാറുകളെ നൂതന 4D AESA (ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്‍ഡ് ഏരേ) റ‍ഡാര്‍ എന്നാണ് വിളിക്കുന്നത്. 360 ഡിഗ്രിയും ശത്രുനീക്കം നിരീക്ഷിച്ചറിയാല്‍ 4ഡി എയ്സ റഡാറിന് സാധിക്കും. തത്സമയ ലക്ഷ്യ ട്രാക്കിംഗ് ഉപയോഗിച്ച് മുൻകൂർ മുന്നറിയിപ്പ് ലഭിക്കുന്നത് വ്യോമ പ്രതിരോധ ശേഷി കൂട്ടും.

എന്തുകൊണ്ട് ഇതിനെ 4ഡി എന്ന് വിളിക്കുന്നു?നാല് ഡൈമന്‍ഷനിലും ശത്രുനീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്നതിനാലാണ് 4ഡി എന്ന് വിളിക്കുന്നത്. ഏതൊക്കെയാണ് ആ ഡൈമന്‍ഷനുകള്‍? അസമത്, എലിവേഷന്‍, റേഞ്ച്, ഡോപ്ലര്‍ എന്നീ ഡൈമന്‍ഷനുകളില്‍ നിരീക്ഷിക്കും.



By admin