• Wed. Oct 21st, 2026

24×7 Live News

Apdin News

അന്താരാഷ്ട്ര ക്രിക്കറ്റിൽ 700 അടിക്കാൻ ഹിറ്റ്മാൻ; വമ്പൻ റെക്കോർഡ് മുന്നിൽ

Byadmin

Oct 21, 2026


ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിലൂടെ രോഹിത് ശർമ വീണ്ടും ബാറ്റെടുക്കാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ നടത്തിയ മിന്നും പ്രകടനം ന്യൂസിലാൻഡിലും ആവർത്തിക്കാനാണ് രോഹിത് ഒരുങ്ങുന്നത്. 2027 ഐസിസി ഏകദിന ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ട് ഇനിയുള്ള എല്ലാ ഏകദിനവും രോഹിത് ശർമയ്ക്ക് തന്റെ മികവ് തെളിയിക്കാനുള്ള അവസരമാണ്.

ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിൽ നിരവധി റെക്കോർഡുകൾ സ്വന്തമാക്കാൻ രോഹിത്തിന് സാധിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിൽ 700 സിക്സുകൾ പൂർത്തിയാക്കാനുള്ള വലിയ അവസരം രോഹിത്തിനുണ്ട്. ഇതിനായി വേണ്ടത് വെറും 26 സിക്സുകൾ മാത്രം മതി. ഇതുവരെ 674 സിക്സുകൾ നേടിയ രോഹിത് ഈ റെക്കോർഡും കൈപ്പിടിയിലാക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

കരീബിയൻ പടയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 225 റൺസാണ് രോഹിത് നേടിയത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ 32 റൺസിന് പുറത്തായ രോഹിത് രണ്ടാം മത്സരത്തിൽ സെഞ്ച്വറി നേടിയാണ് തിരിച്ചുവന്നത്. 101 റൺസായിരുന്നു ഹിറ്റ്മാൻ രണ്ടാം മത്സരത്തിൽ നേടിയത്. പരമ്പരയിലെ അവസാന മത്സരത്തിൽ 92 റൺസിനായിരുന്നു രോഹിത് പുറത്തായത്. 8 റൺസകലെയായിരുന്നു രോഹിത്തിന് സെഞ്ച്വറി നഷ്ടമായത്.







By admin