• Thu. Oct 22nd, 2026

24×7 Live News

Apdin News

വീണ്ടും ഷെഫാലി ഷോ; ലോക ക്രിക്കറ്റിൽ പിറന്നത് പുതിയ ചരിത്രം

Byadmin

Oct 21, 2026


ഇന്റർനാഷണൽ ടി-20യിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഓപ്പണർ ഷെഫാലി വർമ്മ. സിംബാബ്‌വെക്കെതിരെയുള്ള അവസാന ടി-20യിൽ അർദ്ധ സെഞ്ച്വറി നേടിയതോടെ ടി-20യിൽ ഒരു കലണ്ടർ ഇയറിൽ 10 തവണ 50+ റൺസ് സ്കോർ ചെയ്യുന്ന ആദ്യ താരമായി ഷെഫാലി മാറി. 2024 കലണ്ടർ ഇയറിൽ എട്ട് തവണ 50+ സ്കോർ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സ്‌മൃതി മന്ദാനയാണ് ഷെഫാലിക്ക് പുറകിലുള്ളത്.

മത്സരത്തിൽ 37 പന്തുകളിൽ നിന്നും 69 റൺസാണ് താരം അടിച്ചെടുത്തത്. 6 ഫോറുകളും 5 സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്സ്. പരമ്പരയിലെ രണ്ടാം മത്സരത്തിലും താരം അർധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു.

മത്സരത്തിൽ മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 41 പന്തിൽ പുറത്താവാതെ 91 റൺസ് നേടി ഇന്ത്യക്ക് കൂറ്റൻ ടോട്ടൽ സമ്മാനിച്ചു. 10 ഫോറുകളും 5 സിക്സുമാണ് താരം നേടിയത്. അനുഷ്ക ബ്രിജ്‌മോഹൻ ശർമ്മ 28 റൺസും നേടി. ബാക്കിയുള്ള താരങ്ങൾക്കൊണ്ടന്നും രണ്ടക്കം കാണാനായില്ല.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് നേടിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര വിജയിച്ചിരുന്നു. പരമ്പര തൂത്തുവാരുകയാവും സ്‌മൃതിയുടെയും സംഘത്തിന്റെയും ലക്ഷ്യം.

ഇന്ത്യ പ്ലെയിങ് ഇലവൻ

ഷെഫാലി വർമ, സ്‌മൃതി മന്ദാന (ക്യാപ്റ്റൻ), അനുഷ്‌ക ശർമ, ഹർമൻപ്രീത് കൗർ, നിക്കി പ്രസാദ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്‌തി ശർമ, അരുന്ധതി റെഡ്ഡി, നന്ദനി ശർമ, ക്രാന്തി ഗൗഡ്, പ്രേമ റാവത്ത്.

സിംബാബ്‌വേ പ്ലെയിങ് ഇലവൻ

കെലിസ് സ്‌ലോവു, ബിലോവ്ഡ് ബിസ, ചിപ്പോ മുഗേരി തിരിപാനോ, ഷാർനെ മേയേഴ്‌സ്, ജോസഫിൻ എൻകോമോ(ക്യാപ്റ്റൻ), ന്യാഷ ഗ്വാൻസുറ, മോഡസ്റ്റർ മുപാചിക്വ(വിക്കറ്റ് കീപ്പർ), കുഡ്‌സായി ചിഗോറ, ലോറിൻ ഫിരി, ടെൻഡായി മകുഷ, നോംവെലോ സിബ്‌ഡ സിബാൻ.







By admin