• Thu. Oct 22nd, 2026

24×7 Live News

Apdin News

ടൈഗര്‍ ഷ്രോഫിനെയല്ല, സല്‍മാൻ ഖാനെ വെടിവച്ച്‌ വീഴ്‌ത്താനായിരുന്നു പ്ലാന്‍; പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Byadmin

Oct 22, 2026


മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെയല്ല, തങ്ങള്‍ ലക്ഷ്യമിട്ടത് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനെയായിരുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതികള്‍.

ടൈഗർ ഷ്രോഫിനെ ആക്രമിക്കുന്നതിന് മുൻപ് നടൻ സല്‍മാൻ ഖാന്റെ മുംബൈയിലെ വസതിക്ക് പുറത്ത് വെടിവെയ്‌ക്കാൻ സംഘം പദ്ധതിയിട്ടിരുന്നുവെന്ന് ദല്‍ഹിയില്‍ പിടിയിലായ ലോറൻസ് ബിഷ്‌ണോയ് ഗാങ് അംഗങ്ങള്‍ വെളിപ്പെടുത്തി. സല്‍മാൻ ഖാന്റെ വീടിന് ചുറ്റും കനത്ത പൊലീസ് സുരക്ഷ കണ്ടതിനെ തുടർന്നാണ് പ്രതികള്‍ ഈ ലക്ഷ്യം ഉപേക്ഷിച്ചത്.

പിന്നീടാണ് ഒക്ടോബർ 18-ന് വൈകുന്നേരം ജുഹുവില്‍ വെച്ച്‌ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ അക്രമികള്‍ വെടിയുതിർത്തത്. ഫുട്ബോള്‍ ക്ലബ്ബില്‍ നിന്ന് മടങ്ങുകയായിരുന്ന താരത്തിന് പരിക്കേറ്റില്ലെങ്കിലും ഡ്രൈവർക്ക് പരിക്കേറ്റു. ഈ സംഭവത്തിന് പിന്നാലെ സല്‍മാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിന് ചുറ്റും സുരക്ഷ വീണ്ടും ശക്തമാക്കി. .

അതേസമയം, പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിക്കാൻ സല്‍മാൻ ഖാൻ ബിഷ്‌ണോയ് സമൂഹത്തോട് മാപ്പ് പറയണമെന്ന് ജോധ്പൂരിലെ ബിഷ്‌ണോയ് കമ്മ്യൂണിറ്റി പ്രതിനിധി ദേവേന്ദ്ര ബുദിയ അഭ്യർത്ഥിച്ചു.

By admin