• Wed. Nov 25th, 2026

24×7 Live News

Apdin News

അന്തിമാലൈ കോയില്‍ വന്തേന്‍….തന്റെ ഗാനം റഹ്മാന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നതില്‍ ഔസേപ്പച്ചന് ദു:ഖം

Byadmin

Nov 25, 2026



കൊച്ചി˸ ഔസേപ്പച്ചന്‍ 1989ല്‍ സംഗീതം ചെയ്‌ത ഗാനം ഇപ്പോള്‍ എ. ആര്‍. റഹ്മാന്റേതെന്ന പേരില്‍ പ്രചരിക്കുന്നതില്‍ ദുഖിതനായി മലയാളത്തിന്റെ സംഗീതജ്ഞന്‍. അന്തിമാലൈ കോയില്‍ വന്തേന്‍ എന്ന ഗാനമാണ് വിവാദമായത്. എന്തായാലും ഇപ്പോള്‍ ഈ ഗാനം മലയാത്തിലെ ഒരു ബിഗ് ബജറ്റ് സിനിമയില്‍ ഇടംപിടിക്കുമെന്ന സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുകയാണ് ഔസേപ്പച്ചന്‍.

അന്ന് ഉണ്ണിമേനോനും സുജാതയുമാണ് പാടിയത്. അന്ന് ചന്ദ്രശേഖര്‍ എന്നയാളെയാണ് ഈ ഗാനം പ്രോഗ്രാമിങ്ങ് ചെയ്യാനായി വിളിച്ചത്. പക്ഷെ ഇളയരാജയുടെ കൂടെ തിരക്കുള്ളയാളായതിനാല്‍ ദിലീപ് എന്ന റഹ്മാനോട് പറയൂ എന്ന് നിര്‍ദേശിച്ചു. അങ്ങിനെ ആ ഗാനം റഹ്മാന്‍ എന്ന ദിലീപിന്റെ സ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്‌തു. എല്ലാം സീക്വന്‍സ് ചെയ്‌തത് ദിലീപാണ്.

എന്നാല്‍ ആ ഗാനം അങ്ങിനെ കിടന്നു. പിന്നീട് ആരോ ഈ ഗാനം എടുത്ത് റഹ്മാന്റെ ഗാനം എന്ന പേരില്‍ ഇറക്കുകയായിരുന്നു. അതാണ് ഇപ്പോള്‍ സംഭവിച്ചത്. പക്ഷെ ഈ കള്ളത്തരം റഹ്മാന് പോലും അറിയില്ല എന്നതാണ് സത്യം. പക്ഷെ ഈ ഗാനം ഓണ്‍ലൈനില്‍ തരംഗമാവുകയാണ്. ഈ പാട്ട് ഔസേപ്പച്ചന്റേതാണെന്ന് അറിഞ്ഞതോടെ ഒരു മലയാളം സിനിമ പ്രൊഡ്യൂസര്‍ വിളിച്ചു. തന്റെ പുതിയ ബിഗ് ബജറ്റ് സിനിമയില്‍ ഈ ഗാനം ഉള്‍പ്പെടുത്തുമെന്നാണ് ആ പ്രൊഡ്യൂസര്‍ പറഞ്ഞത്. ഇതിന്റെ സന്തോഷത്തിലാണ് ഔസേപ്പച്ചന്‍. 20 വര്‍ഷം മുന്‍പ് മരിച്ചുപോയ മഹേഷ് ജോര്‍ജ്ജ് ‌എന്നയാളാണ് ഈ ഗാനത്തിന്റെ പ്രൊഡ്യൂസര്‍ ആയിരുന്നതെന്നും ഈ ഗാനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളെല്ലാം കൈവശമുണ്ടെന്നും ഔസേപ്പച്ചന്‍ പറയുന്നു.

By admin