• Wed. Sep 25th, 2024

24×7 Live News

Apdin News

അന്ന് സിദ്ദിഖ് പറഞ്ഞത് അയാള്‍ക്കെതിരെ തിരിഞ്ഞ് കൊത്തി;ഈ പ്രസംഗം ആ പെണ്‍കുട്ടി കണ്ട് കാണുമെന്ന് ട്രോളന്മാർ

Byadmin

Sep 25, 2024


ലൈംഗിക ആരോപണ കേസില്‍ നടന്‍ സിദ്ദിഖിനെതിരെ ഉയര്‍ന്ന ആരോപണം വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. നടന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ താരത്തെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.

നടനെതിരെയുള്ള കേസ് ശക്തി പ്രാപിച്ചു വരുന്നതിനിടയില്‍ സിദ്ദിഖ് മുന്‍പ് നടത്തിയ ചില പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. മുന്‍പ് മീടു മൂവ്‌മെന്റിനെ അനുകൂലിച്ചുകൊണ്ട് സിദ്ദിഖ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ന് അദ്ദേഹത്തെ തന്നെ തിരിഞ്ഞു കൊത്തിയിരിക്കുകയാണ്.

മീടു ക്യാംപെയിന്‍ നല്ലതാണെന്നാണ് ഞാന്‍ പറയുന്നത്. അത് സിനിമാ നടിമാര്‍ക്ക് മാത്രമല്ല കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും നല്ലതാണ്. എനിക്കെതിരെ ഒരാള്‍ പീഡനം നടത്തിയെന്ന് ഒരു പെണ്‍കുട്ടി അയാളുടെ പേര് വെളിപ്പെടുത്തുന്നത് നല്ല കാര്യമാണ്. ഇരുപത് കൊല്ലം അതിന് വേണ്ടി കാത്തിരിക്കേണ്ടതില്ല. അപ്പോള്‍ കയറി കരണത്ത് അടിക്കണം. അന്നേരം ധൈര്യം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കുറച്ച് ധൈര്യം വന്നെന്ന് പറയാന്‍ നില്‍ക്കരുത്. എല്ലാ പെണ്‍കുട്ടികളുടെയും കൂടെ കേരളം മുഴുവന്‍ ഉണ്ടാവും. ആക്രമിക്കപ്പെടുന്ന ആ സെക്കന്‍ഡില്‍ പ്രതികരിക്കാന്‍ ശ്രമിക്കണമെന്നാണ് എന്റെ അപേക്ഷ.

പിന്നെ പുരുഷന്മാരെല്ലാം സ്ത്രീകളുടെ ശത്രുക്കളാണെന്ന് വിചാരിക്കരുത്. സിനിമയ്‌ക്ക് അകത്ത് മുഴുവന്‍ പീഡനം നടക്കുകയല്ല. വളരെ ഒറ്റപ്പെട്ട സംഭവം നടക്കുമ്പോള്‍ അതിനെതിരെ നടപടി എടുക്കുന്നുണ്ട്. കേസും എടുക്കുന്നുണ്ട്. പോലീസില്‍ ആരും പരാതി കൊടുക്കുന്നില്ല. പോലീസില്‍ പരാതി കൊടുക്കേണ്ടത് അങ്ങനെ തന്നെ ചെയ്യണമെന്നുമാണ് അന്ന് സിദ്ദിഖ് പറഞ്ഞത്.

താരം അന്ന് പറഞ്ഞ കാര്യങ്ങള്‍ ഇന്ന് തിരികെ വന്നിരിക്കുകയാണെന്ന് ചൂണ്ടി കാണിക്കുകയാണ് ആരാധകര്‍. ‘ഈ പ്രസംഗം ആ കുട്ടി കണ്ടു കാണും. അതാണ് പരാതിയുമായി എത്തിയത്. അന്ന് കരണം നോക്കി അടി കിട്ടാത്തത് കൊണ്ടാവും ഇതുപോലെയുള്ള ഡയലോഗുകളൊക്കെ അടിക്കാന്‍ സാധിച്ചത്. എടോ താനാണ് യഥാര്‍ത്ഥ നടന്‍. താന്‍ നല്ല നടന്‍ തന്നെയാണ് അതില്‍ തര്‍ക്കമില്ല. പിന്നെ തന്നെ പോലെയുള്ളവര്‍ക്ക് ഒരു കുഴപ്പം തിന്നിട്ട് എല്ലിന്റെ ഇടയില്‍ കയറുന്നതാണ്. ഒരുപാട് പണവും സൗകര്യങ്ങളും കിട്ടിയാല്‍ താന്‍ തന്നെയല്ല ഒരു മിക്ക ആളുകള്‍ക്കും ഇത് തന്നെയാണ്.

തനിക്ക് ജയിലില്‍ പോകാന്‍ യോഗം ഉണ്ടെങ്കില്‍ താന്‍ പോകും. എടോ എല്ലാ സുഖങ്ങളും അറിയുന്ന താന്‍ മിക്കവാറും ഇത് കാശ് കൊടുത്ത് ഒതുക്കും അത് ഉറപ്പ്. സത്യത്തില്‍ ഇവന്‍ പോലീസിന്റെ മൂക്കിന് താഴെ ഉണ്ട്. പക്ഷെ പിടിക്കില്ല. കാരണം അവര്‍ തന്നെ അവര്‍ക്ക് സംരക്ഷണം കൊടുക്കുന്നു. നാണം കെട്ട സര്‍ക്കാരും കഴിവ് കെട്ട പോലീസും മിണ്ടാതെ നടക്കുന്ന പ്രതിപക്ഷവും.

ഏകാധിപതികള്‍ ഒരുമിച്ചതോടെ കേന്ദ്രവും സംസ്ഥാനവും പരസ്പരം കൂട്ട് കൃഷിയിലും. ജനങ്ങള്‍ കഴുതകള്‍.. പാര്‍ട്ടികളുടെ അടിമകളും… വിദ്യാസമ്പന്നര്‍ എന്ന അഹങ്കാരവും കഴുതകളുടെ ബോധവും.

നല്ലൊരു അഭിനേതാവിയിരുന്നു സിദ്ധിഖ്. താങ്കള്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ കണ്ട് കൈയടിച്ചതോര്‍ക്കുമ്പോള്‍ അയ്യേ ഇങ്ങനെ ഒരു നടനയാണെന്നോര്‍ക്കുമ്പോള്‍ തന്നെ നാണം തോന്നുന്നു.’ എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

 



By admin