• Wed. Aug 5th, 2026

24×7 Live News

Apdin News

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Byadmin

Aug 5, 2026


ന്യൂദല്‍ഹി: സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ നുണയും ഇരട്ടത്താപ്പും വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായ സര്‍ക്കാരിന്റെ പിഎസ് സി പരീക്ഷയിലെ ക്രമക്കേടിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേരാത്ത അഭിജിത് ദീപ്കെയുടെ നിലപാടിനെയാണ് ഈ മാധ്യമപ്രവര്‍ത്തകന്‍ തുറന്നുകാട്ടിയത്. ഒപ്പം അഭിജിത് ദീപ്കെയുടെ അനുയായികളുടെ മുഖം മൂടിയും ഇവിടെ അഴിഞ്ഞു വീഴുന്നു.

ടിവി ചാനല്‍ റിപ്പോട്ടറുടെ ചോദ്യവും അതിന് അഭിജിത് ദീപ്കെ നല്‍കിയ ഉത്തരങ്ങളും താഴെ:

റിപ്പോർട്ടർ – ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് ഏറ്റവും വലിയ സഹായം നിങ്ങളുടെ സാന്നിധ്യമായിരിക്കും. അവർ നിങ്ങളോട് അവിടേക്ക് ചെല്ലാന്‍ പറയുന്നു

അഭിജീത് ദിപ്കെ – അതെ, എനിക്ക് മനസ്സിലായി, പക്ഷേ എനിക്ക് ടൈഫോയ്ഡ് ഉണ്ട്

റിപ്പോർട്ടർ – കുഴപ്പമില്ല, നിങ്ങൾക്ക് പോകാൻ കഴിയില്ല. പക്ഷേ നിങ്ങളുടെ മറ്റ് ടീമംഗങ്ങള്‍ക്ക് മുഴുവൻ പോകാമല്ലോ. . എല്ലാവര്‍ക്കും ടൈഫോയ്ഡ് ഉണ്ടോ?

അഭിജീത് ദിപ്കെ – ഇല്ല, ഇല്ല. അവരെല്ലാം 36 ദിവസത്തെ സമരത്തിന്റെ ഭാഗമായിരുന്നു. അവര്‍ക്കെല്ലാം ഇപ്പോള്‍ അസുഖമാണ്. അവരെല്ലാം എന്നോട് പരാതിപ്പെടുന്നു “അഭിജീത്, നിങ്ങൾക്ക് അസുഖമുണ്ടെന്ന് ആളുകൾക്ക് അറിയാം, പക്ഷേ ഞങ്ങൾക്കും അസുഖമുണ്ട്. ആരും ഞങ്ങൾക്ക് ഒരു സഹതാപവും നൽകുന്നില്ല”

റിപ്പോർട്ടർ – 26 ദിവസത്തെ നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്ക്, അയാൾക്ക് നിങ്ങളുടെ ഇരട്ടി പ്രായമുണ്ടാകണം. അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു, ഇപ്പോൾ അദ്ദേഹം ജന്മനാടായ ലഡാക്കില്‍ തിരിച്ചെത്തി, ആരോഗ്യവാനാണ്. നിങ്ങൾക്ക് പോകാൻ താൽപ്പര്യമില്ലെങ്കിൽ പോകരുത്. നിങ്ങളുടെ ടീം ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ച ശേഷം പാർട്ടി നടത്തി ആഘോഷിക്കുന്നത് ഞങ്ങൾ എല്ലാവരും കണ്ടു, ഇപ്പോള്‍ രോഗമാണെന്ന് പറഞ്ഞ് ജാര്‍ഖണ്ഡ് സമരത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് നിങ്ങളുടെ രക്ഷകന്റെ പ്രതിച്ഛായയെ ദോഷകരമായി മാത്രമേ ബാധിക്കുകയുള്ളൂ

അഭിജീത് ദിപ്കെയുടെ മുഖം തുറന്നുകാട്ടപ്പെട്ടു. ആരും അദ്ദേഹത്തിന്റെ മുടന്തൻ ന്യായങ്ങള്‍ അനുകൂലിക്കാന്‍ ശ്രമിക്കുന്നില്ല.



By admin