• Tue. May 12th, 2026

24×7 Live News

Apdin News

അഭിഷേക് ബാനര്‍ജിയുടെ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ എടുത്തുകളയാന്‍ തീരുമാനിച്ച് ബംഗാളിലെ സുവേന്ദു അധികാരി സര്‍ക്കാര്‍

Byadmin

May 12, 2026


കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ മരുമകനും എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ എടുത്തുകളയാന്‍ തീരുമാനിച്ച് ബംഗാളിലെ സുവേന്ദു അധികാരി സര്‍ക്കാര്‍. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.

ഇനി ഒരു എംപിയ്‌ക്കുള്ള സുരക്ഷ മാത്രമേ ലഭിക്കൂ. നേരത്തെ തൃണമൂല്‍ ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ സംഘടിപ്പിക്കുകയായിരുന്നു. പത്തിലധികം ദേശീയ സുരക്ഷാഗാര്‍ഡ് കമാന്‍ഡോകളും 55 സുരക്ഷാ ഉദ്യോഗസ്ഥരും അടങ്ങിയതാണ് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ. കടുത്ത സുരക്ഷാ ഭീഷണിയുള്ളവര്‍ക്ക് മാത്രം നല്‍കുന്നതാണ് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ.

ഒരു പിടി രാഷ്‌ട്രീയ തീരുമാനങ്ങളിലൂടെ തിങ്കളാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗം മമതയ്‌ക്കും തൃണമൂലിനും വലിയ തിരിച്ടിയാണ് നല്‍കിയത്. ഇഡിയാകട്ടെ മമതയുടെ അടുത്തയാളായ ഒരു കേന്ദ്രമന്ത്രിയെ അഴിമതിയുടെ പേരില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി കെട്ടാന്‍ തീരുമാനം

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികെട്ടാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെയാണ് ഈ തീരുമാനം. കഴിഞ്ഞ 15 വര്‍ഷമായി മമത ഇത് സമ്മതിക്കാത്തതിനാല്‍ കേന്ദ്രഅതിര്‍ത്തി രക്ഷാസേനയായ ബിഎസ് എഫിന് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബംഗാളിലൂടെ പോകുന്ന 2200 കിലോമീറ്റര്‍ ദൂരത്തില്‍ വേലികെട്ടാന്‍ സാധിച്ചിരുന്നില്ല. അതിനുള്ള വിലക്കാണ് ബംഗാളില്‍ പുതുതായി അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ നീക്കിയിരിക്കുന്നത്. അടുത്ത 45 ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലം അനുവദിച്ച് ബിഎസ് എഫിന് കൈമാറും.

പശുക്കടത്ത് നിയന്ത്രിക്കും

അതിര്‍ത്തിവഴി ബംഗ്ലാദേശിലേക്കുള്ള പശുക്കടത്ത് കര്‍ശനമായി നിയന്ത്രിക്കാനും ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബംഗാളിലെ ഹിന്ദുക്കള്‍ക്ക് വലിയൊരു ദുസ്വപ്നമായിരുന്നു അതിര്‍ത്തിവഴി ബംഗ്ലാദേശിലേക്കുള്ള പശുക്കടത്ത്.



By admin