• Mon. Jul 28th, 2025

24×7 Live News

Apdin News

അമരവിളയിൽ ആഡംബര ബസിൽ നിന്ന് 1.904 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി

Byadmin

Jul 28, 2025


തിരുവനന്തപുരം​ : തിരുവനന്തപുരം അമരവിള ചെക് പോസ്റ്റിൽ ആഡംബര ബസിൽ കടത്തിയ ലഹരിവസ്തുക്കൾ പിടികൂടി. 1.904 ഗ്രാം ഹാഷിഷ് ഓയിൽ, 1.779 ഗ്രാം മെത്താഫിറ്റമിൻ എന്നിവയുമായി വർക്കല സ്വദേശി അൽ അമീൻ (31) എന്നയാളാണ് പിടിയിലായത്.

അമരവിള ചെക്ക് പോസ്റ്റ് വഴി നിരോധിത ലഹരി വസ്തുക്കളുടെ കടത്തുണ്ടെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. അതിലാണ് ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ആഡംബര ബസിൽ നിന്ന് ലഹരിവസ്തുക്കളുമായി ഇയാളെ പിടികൂടുന്നത്.

കേരളത്തിന്റെ വിവിധ ഇടങ്ങളിലേക്കായി വിതരണം ചെയ്യാൻ എത്തിച്ചതാണ് പിടികൂടിയ നിരോധിതലഹരിയെന്ന് ഇയാൾ എക്സൈസിനോട് പറഞ്ഞു. അമീന്റെ പാന്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ. ഇയാളെ അറസ്റ്റ് ചെയ്തു.

By admin