• Thu. Jul 3rd, 2025

24×7 Live News

Apdin News

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

Byadmin

Jul 3, 2025


വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുകയാണ് ട്രംപ്. ഇതില്‍ നല്ലൊരു ശതമാനം മുസ്ലിം ന്യൂനപക്ഷവിഭാഗമാണ്. ഇതോടെ ഇവരെ നാടുകടത്തുന്നതിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂയോര്‍ക്ക് മേയറായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനി.അങ്ങിനെയെങ്കില്‍ മംദാനിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്.

പ്രസംഗവേദികളില്‍ പലസ്തീന്‍ കീ ജയ് വിളിക്കുന്ന സൊഹ്റാന്‍ മംദാനിയുടെ മുസ്ലിം അനുകൂല പ്രസംഗങ്ങള്‍ അമേരിക്കയില്‍ വലിയ ഒച്ചപ്പാടുകളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒപ്പം താനൊരു കമ്മ്യൂണിസ്റ്റാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് സൊഹ്റാന്‍ മംദാനി. ഇന്ത്യന്‍ വേരുകളുള്ള അമേരിക്കന്‍ സംവിധായിക മീരാ നായരുടെ മകനെങ്കിലും അച്ഛനെപ്പോലെ മുസ്ലിമായി ജീവിക്കുന്ന വ്യക്തിയാണ് സൊഹ്റാന്‍ മംദാനി.

ഇപ്പോള്‍ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ കൂടി സമരത്തിനിറങ്ങുമെന്ന് വെല്ലുവിളിച്ച മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. കമ്മ്യൂണിസ്റ്റുകാര‍്ക്ക് അമേരിക്കയില്‍ സ്ഥാനമില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. നേരത്തെ മംദാനിയെ കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍ എന്ന് ട്രം വിശേഷിപ്പിച്ചിരുന്നു.



By admin