ആലപ്പുഴ: അയല്‍വാസികളായ ദമ്പതികളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.പുതുപ്പള്ളി വാരണപ്പള്ളി ക്ഷേത്രത്തിന് സമീപം കന്നത്തേരില്‍ വീട്ടില്‍ ഷാജി (52) ആണ് പിടിയിലായത്.
പുതുപ്പള്ളി സ്വദേശികളായ രാജേന്ദ്രന്‍, ഭാര്യ ഷീജ എന്നിവരെയാണ് അക്രമിച്ചത്. രാജേന്ദ്രന്റെ പറമ്പില്‍ ഷാജി കരിയില വാരിയിട്ടത് ഷീജ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
വാക്കേറ്റത്തെ തുടര്‍ന്ന് ഷാജി ഷീജയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് രാജേന്ദ്രന് കുത്തേറ്റത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിലാണ്. കോടതിയില്‍ ഹാജരാക്കിയ ഷാജിയെ റിമാന്‍ഡ് ചെയ്തു.