ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതിനെതിരെ സിപിഐ.സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്‌ക്കുന്ന കക്ഷിയാണ് സിപിഐ. പ്രഥമപരിഗണന തമിഴ് തായ് വാഴ്‌ത്തിന് നല്‍കണം. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. വിജയ് ബിജെപിയെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പ്രതിപക്ഷമായ ഡിഎംകെ ആരോപിച്ചത്.
ചടങ്ങില്‍ വന്ദേമാതരത്തിനും ദേശീയ ഗാനത്തിനും ശേഷമാണ് തമിഴ് തായ് വാഴ്‌ത്ത് പാടിയത്. നിയമസഭ ചേരുമ്പോള്‍ സഭയില്‍ ഈ ചോദ്യം ഉന്നയിക്കും. ഇതിന് മറുപടി സര്‍ക്കാര്‍ നല്‍കണമെന്നും സിപിഐ ആവശ്യപ്പെട്ടു.
അതിനിടെ, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് വിജയ് രാജിവെച്ചു. പെരുമ്പൂര്‍ സീറ്റാണ് വിജയ് നിലനിര്‍ത്തിയത്.
അധികാരമേറ്റതിന് പിന്നാലെ മൂന്ന് പ്രധാനപ്പെട്ട ഉത്തരവുകളിലാണ് മുഖ്യമന്ത്രി ഒപ്പുവെച്ചത്.സ്ത്രീ സുരക്ഷയ്‌ക്ക് പ്രത്യേക സേന, ലഹരിക്കെതിരെ സ്‌ക്വാഡ്, ഇരുന്നൂറ് യൂണിറ്റ് സൗജന്യവൈദ്യുതി എന്നീ ഉത്തരവുകളില്‍ ആദ്യദിനം വിജയ് ഒപ്പിട്ടു.