തിരുവനന്തപുരം:അര്‍ജുന്‍ ആയങ്കിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ച പയ്യന്നൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പാരിതോഷികം.അര്‍ജുന്‍ ആയങ്കിയെ പിടികൂടുന്നത് സംബന്ധിച്ച് പോലീസിന് നിരവധി വിവരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഓട്ടോറിക്ഷ ഡ്രൈവര്‍ നല്‍കിയ വിവരമാണ് ഏറ്റവും ഫലപ്രദമായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പയ്യന്നൂരിലെ ആ ഡ്രൈവറെ താന്‍ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹത്തിന്റെ നടപടി മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു സ്വകാര്യവ്യക്തിയാണ് ആ ഡ്രൈവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുകയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു. ഒളിവില്‍ കഴിഞ്ഞിരുന്ന അര്‍ജുന്‍ ആയങ്കി അഭിഭാഷകയെ കാണാനെത്തിയത് പയ്യന്നൂര്‍ സ്വദേശിയുടെ ഓട്ടോറിക്ഷയിലായിരുന്നു. അങ്ങിനെയാണ് ഡ്രൈവര്‍ക്ക് ആയങ്കിയുടെ ലൊക്കേഷന്‍ പിടിക്കാന്‍ കഴിഞ്ഞത്.
യാത്രക്കാരനില്‍ ഡ്രൈവര്‍ക്ക് തോന്നിയ സംശയം പോലീസിലറിയിക്കുകയും ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ അര്‍ജുനെ പിടികൂടുകയുമായിരുന്നു.
പൊതുജന താല്പര്യമുള്ള ഒരു വ്യക്തി ഈ തുക നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് തന്നെ ഫോണില്‍ ബന്ധപ്പെട്ടതായും പയ്യന്നൂരിലെ ആ ഡ്രൈവര്‍ക്ക് ഈ പണം നേരിട്ട് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
തളിപ്പറമ്പിലെ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അര്‍ജുന്‍ ആയങ്കി പൊലീസിന് ഒളിത്താവളം മനസിലായെന്ന് വ്യക്തമായതോടെ പയ്യന്നൂര്‍ ഭാഗത്തേക്ക് കടക്കുകയായിരുന്നു. അവിടെവച്ച് ഓട്ടോ ഡ്രൈവറുടെ ഫോണില്‍ നിന്ന് സുഹൃത്തിനെ വിളിച്ച് കാറുമായി എത്താന്‍ പറഞ്ഞു. ഈ കാറിലാണ് ആയങ്കി കണ്ണൂരിലെ അഭിഭാഷകയുടെ അടുത്ത് എത്തിയത്.