പട്ടാമ്പി : പാലക്കാട് തൃത്താല കൊപ്പം എറയൂരിലെ ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി ഇരുമ്പ് ഗ്രിൽ മുറിച്ചുമാറ്റി കടത്തിയെന്ന വാർത്തയിൽ യാഥാർത്ഥ്യം വ്യക്തമാക്കി ശശികല ടീച്ചർ . തന്റെ ഭർതൃവീടിന്റെ സമീപത്തെ ക്ഷേത്രമാണിതെന്നും , രണ്ട് ക്ഷേത്ര അധികൃതർ തമ്മിലുള്ള തർക്കത്തെ തുടർന്ന് സ്ക്വയർ പൈപ്പു കൊണ്ടുള്ള ക്രോസ് ബാർ ആണ് അവിടെയുണ്ടായിരുന്നത് . അതാണ് അതാണ് നമ്മുടെ മരംമുറി ചാനൽ പറഞ്ഞ ബിജെപി നേതാക്കൾ മുറിച്ചുകടത്തിയ ഗ്രിൽ എന്ന് ശശികല ടീച്ചർ പറയുന്നു.
‘ എന്താണ് അവിടെ മോഷണം പോയത്? നിങ്ങൾ അന്വേഷിച്ചോ?
ആരെങ്കിലും ഒരു വാർത്ത വിളിച്ചു പറഞ്ഞാൻ ഒരന്വേഷണവും കൂടാതെ അത് നല്കുക എന്നാണോ ഈ ജീർണ്ണലിസം എന്നു പറയുന്നത്? അവിടെ Grill മോഷണം പോയോ? നിങ്ങൾ പറയുന്ന BJP നേതാക്കളായ(?) മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ? ആക്രിക്ക് വിൽക്കാൻ മുറിച്ചതാണോ? ‘ എന്നും ശശികല ടീച്ചർ ചോദിക്കുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം …
എന്നാലും എന്റെ BJP നേതാക്കളേ
****************************************
വാർത്തകൾ ഇത്രയും സത്യസന്ധമായി കൊടുത്ത #Reporter TVക്ക് ഒരു കഴുതപ്പവൻ സമ്മാനമായി തരാൻ എനിക്ക് വ്യക്തിപരമായി ബാധ്യതയുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.
കാരണം ഇത് എന്റെ തട്ടകത്തമ്പലമാണെന്ന് പറയാം.
ഞാൻ താമസം അവിടെയല്ലെങ്കിലും
ഇത് ഞങ്ങളുടെ കൂടി അമ്പലമാണ്.
ഈ ദേവിയുടെ തട്ടകത്താണ് എന്റെ ഭർത്തൃഗൃഹം.
ആട്ടെ Tree cutter Tvയോട് ഒരു ചോദ്യം?
എന്താണ് അവിടെ മോഷണം പോയത്?
നിങ്ങൾ അന്വേഷിച്ചോ?
ആരെങ്കിലും ഒരു വാർത്ത വിളിച്ചു പറഞ്ഞാൻ ഒരന്വേഷണവും കൂടാതെ അത് നല്കുക എന്നാണോ ഈ ജീർണ്ണലിസം എന്നു പറയുന്നത്?
അവിടെ Grill മോഷണം പോയോ?
നിങ്ങൾ പറയുന്ന BJP നേതാക്കളായ(?) മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ?
ആക്രിക്ക് വിൽക്കാൻ മുറിച്ചതാണോ?
അവിടെ രണ്ട് ക്ഷേത്രങ്ങൾ അതും തൊട്ടു നിൽക്കുന്ന രണ്ട് ക്ഷേത്രങ്ങൾ തമ്മിലുള്ള വഴി പ്രശ്നവും കേസും ആണ് വിഷയം!
കുറച്ച് നാളുകളായി സ്ഥലം ഉടമസ്ഥതയുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ട്! കേസുമുണ്ട്!!
#എറയൂർ ശ്രീ തിരുവളയനാട് ഭഗവതി ക്ഷേത്രവും
എറയൂർ സന്താനഗോപാല ക്ഷേത്രവും തമ്മിലുള്ള വിഷയമാണ് ഇതിലൂടെ പുറത്തു വന്നത്?
സന്താനഗോപാല ക്ഷേത്രത്തിലേക്കുള്ള മാർഗം തടഞ്ഞുകൊണ്ട് ഒരു സ്ക്വയർ പൈപ്പു കൊണ്ടുള്ള ക്രോസ് ബാർ ആണ് അവിടെ ഉണ്ടായിരുന്നത്?
അതാണ് നമ്മുടെ മരംമുറി ചാനൽ പറഞ്ഞ ബിജെപി നേതാക്കൾ മുറിച്ചുകടത്തിയ ഗ്രിൽ!!!?
വ്യക്തികൾ തമ്മിൽ പ്രശ്നങ്ങൾ ആകാം ക്ഷേത്രങ്ങൾ തമ്മിൽ അത് ആകരുതായിരുന്നു .
ഒപ്പം ഇത്രയും വളരുന്നതിൽ മുൻപ അത് ചർച്ചയിലൂടെ പരിഹരിക്കേണ്ടതായിരുന്നു എന്നതും ഒരു വലിയ സത്യമാണ്!
തിരുവളയനാട് ഭഗവതിയും സന്താനഗോപാലമൂര്‍ത്തിയും തമ്മിൽ ഒരിക്കലും ഒരു പ്രശ്നവും ഉണ്ടാകില്ലല്ലോ!
എറയൂർ ഭഗവതിയെ തൊഴാൻ വരുന്ന ഭക്തരെല്ലാം ക്ഷേത്രത്തിലൂടെ തന്നെ കടന്നു സന്താനഗോപാലമൂർത്തിയെ കൂടി തൊഴുതാണ് മടങ്ങുന്നത്
അവർക്ക് കേസും ഇല്ല കൂട്ടവും ഇല്ല!
വളയനാട് ഭഗവതി സന്താനഗോപാലമൂർത്തിക്കുള്ള വഴി തടസ്സപ്പെടുത്തില്ല!
സന്താനഗോപാലമൂർത്തി തിരുവളയനാടമ്മയുടെ ക്രോസ് ബാർ മുറിച്ചു മാറ്റുകയും ഇല്ല എന്നതും സത്യമാണ്!
ആവശ്യത്തിൽ കവിഞ്ഞ് വാശി പ്രകടിപ്പിച്ച എല്ലാവർക്കും ഇപ്പോൾ സന്തോഷമായിരിക്കും എന്ന് വിചാരിക്കട്ടെ!
രണ്ടു പുറത്തും നിന്ന് ആ വാശിക്ക് ചൂട്ടുപിടിച്ച എല്ലാ ഭക്ത ശിരോമണികൾക്കും നല്ല നമസ്കാരം പറയട്ടെ!?!
നിങ്ങൾക്കുള്ള മരുന്ന് ഇത്തരം റിപ്പോർട്ടർ ടിവികൾ തന്നെയാണ്!
സത്യം അറിയേണ്ട വർക്കായി മാത്രം
വസ്തുത വായിക്കാം
ഈ രണ്ടു ക്ഷേത്രങ്ങളുടേയും ഭൂഉടസ്ഥർ എറയൂർ മനയാണ്
ആയിരം വർഷം പഴക്കം കണക്കാക്കുന്ന എറയൂർ ശ്രീ സന്താനഗോപാല മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കാലങ്ങളായി ഉപയോഗിച്ചിരുന്ന വഴി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് വെൽഡ് ചെയ്ത് തടസ്സപ്പെടുത്തിയതിനെതിരെയും സന്താന ഗോപാല മഹാവിഷ്‌ണു ക്ഷേത്രവഴി അനുവാദമില്ലാതെ അതിക്രമിച്ച് കയറി JCB ഉപയോഗിച്ച് കുഴിയെടുത്ത് വാഹനഗതാഗതം തടസ്സപ്പെടുത്തിയതിനെതിരെയും ഇരു ക്ഷേത്രത്തിന്റെയും ഭൂമി ഉടമകളായ എറയൂർ മനക്കൽ ക്ഷേത്ര ട്രസ്‌റ്റികളും , കേരള ക്ഷേത്രസംരക്ഷണ സമിതി unit ക്ഷേത്രമായ എറയൂർ ശ്രീ സന്താനഗോപാല മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതിയും
കൊപ്പം പോലീസ് സ്റ്റേഷനിലും
പട്ടാമ്പി circle inspector office ലും പരാതി നൽകി!
എറയൂർ ഭഗവതീ ക്ഷേത്ര നടത്തിപ്പ് കമ്മിറ്റി അംഗമായ P.ഗോപാലൻ എന്ന പയറെങ്കിൽ ഉണ്ണി ഒന്നാംപ്രതിയാണ് പരാതി നൽകിയിട്ടുള്ളത്!
അന്വേഷിച്ച് വേണ്ടനടപടികൾ കൈകൊളുമെന്ന് പോലീസ് അധികാരികൾ അറിയിച്ചു !
നിലവിൽ പട്ടാമ്പി മുൻസിഫ് കോടതിയിൽ Pഗോപാലൻ പയറേങ്കിൽ ഹൗസ്, Tകൃഷ്ണ കുമാർ തടപറമ്പത്ത് എന്നിവർക്കെതിരെ ക്ഷേത്ര കമ്മിറ്റി civil suitനൽകിയിട്ടുണ്ട് !
മറ്റു ദൃശ്യശ്രാവ്യ മാധ്യമങ്ങൾ നൽകുന്ന വാർത്തകളും വീഡിയോകളും തികച്ചും തെറ്റാണന്നും കൂടുതൽ സത്യാവസ്ഥകൾ മനസ്സിലാക്കാൻ തൽപര കക്ഷികൾ കൊപ്പം പോലീസ് അധികാരികളുമായി ബന്ധപ്പെട്ട് സത്യാവസ്ഥ മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു