• Tue. Nov 3rd, 2026

24×7 Live News

Apdin News

അവൻ തിരിച്ചെത്തിയാൽ ഇന്ത്യ കൂടുതൽ മികച്ചൊരു ടീമായി മാറും: ഗിൽ

Byadmin

Nov 3, 2026


ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിലെ ഹർദിക് പാണ്ഡ്യയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. ഹർദിക്ക് ടീമിലേക്ക് തിരിച്ചെത്തിയാൽ ഏഴാം നമ്പർ എട്ടാം നമ്പർ പൊസിഷൻ ബാറ്റിംഗ് കൂടുതൽ ശക്തമാകും എന്നാണ് ഗിൽ അഭിപ്രായപ്പെട്ടത്. ഹർദിക്ക് ടീമിന് വലിയൊരു കരുത്താണെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

“ഹർദിക് പാണ്ഡ്യ ടീമിൽ തിരിച്ചെത്തിയാൽ ഏഴാം നമ്പറിലും എട്ടാം നമ്പറിലും ബാറ്റിംഗ് കൂടുതൽ ശക്തമാകും. ഇതോടെ കൂടുതൽ മികച്ച ഒരു ടീമായി ഇന്ത്യ മാറും. ഹർദിക്കിന് ടീമിന് വലിയ കരുത്ത് നൽകാൻ കഴിയും.

പുതിയ പന്തിലും മധ്യ ഓവറുകളിലും അവസാന ഓവറുകളിലും പന്തെറിയാൻ അദ്ദേഹത്തിന് കഴിയും. മികച്ച രീതിയിൽ കളിയുടെ എല്ലാ ഘട്ടങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കും” ഗിൽ ആദ്യ ഏകദിനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു.

നാളെയാണ് ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരക്ക് തുടക്കമാവുന്നത്. ടി-20 പരമ്പര ഇന്ത്യയാണ് വിജയിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ വിജയിച്ചപ്പോൾ അവസാന രണ്ട് മത്സരങ്ങളിൽ കിവീസ് ആശ്വാസ വിജയവും സ്വന്തമാക്കി.







By admin