ഗുവാഹതി: അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഹിമന്ത ബിശ്വ ശര്‍മ്മ. അസമില്‍ തുടര്‍ഭരണം നേടിയ ഹിമന്ത ബിശ്വ ശര്‍മ്മയുടെ ആദ്യനീക്കം തന്നെ നുഴഞ്ഞുകയറ്റക്കാരെ ഞെട്ടിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. നിയമമാക്കുന്നതിന് മുന്‍പ് ചര്‍ച്ചയ്‌ക്കായി ഏക സിവില്‍ കോഡ് ബില്‍ മെയ് 26ന് അസം നിയമസഭയുടെ മേശപ്പുറത്ത് വെയ്‌ക്കും.
മെയ് 12ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മ ഈ തീരുമാനമെടുത്തത്. ഇതിന്റെ കരട് മന്ത്രിസഭായോഗത്തില്‍ അംഗീകരിച്ചെന്നും ഇനി നിയമമാക്കുന്നതിന് മുന്‍പ് ഇത് ചര്‍ച്ചയ്‌ക്കായി മേശപ്പുറത്തുവെയ്‌ക്കുമെന്നും ഹിമന്ത മാധ്യമങ്ങളോട് പറഞ്ഞു.
പിന്തുടര്‍ച്ചാവകാശം, വിവാഹം, വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒന്നിച്ച് താമസിക്കുന്ന ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്, വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കല്‍, വിവാഹമോചനവും രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കല്‍ എന്നിവ ഏക സിവില്‍കോഡിന്റെ ഭാഗമാക്കും. മതം, ജാതി, ലിംഗഭേദം എന്നിവ നോക്കാതെ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളിൽ ഒരേ നിയമം ബാധകമാക്കുന്നതിനെയാണ് ഏകീകൃത സിവിൽ കോഡ് (Uniform Civil Code – UCC) എന്ന് പറയുന്നത്നിയമം പാസായാല്‍, മേല്‍പറഞ്ഞ കാര്യങ്ങളില്‍ മുസ്ലിങ്ങള്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, മറ്റ് മതസ്ഥര്‍ എന്നിവര്‍ക്കെല്ലാം ഒരേ നിയമമായിരിക്കും.