• Tue. Aug 11th, 2026

24×7 Live News

Apdin News

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

Byadmin

Aug 11, 2026



കൊച്ചി:പൃഥ്വി രാജ് നായകനായെത്തുന്ന ഖലിഫയ്‌ക്ക് തുടക്കം മുതല്‍ വന്‍ പ്രചാരണമാണ്. സിനിമയുടെ ഓരോരോ ഹൈലറ്റുകള്‍ ദിവസേനയെന്നോണം പുറത്തുവരികയാണ്. സ്വന്തം സിനിമയെ ഉയര്‍ത്തിവിടാന്‍ നിര്‍മ്മാതാക്കള്‍ തന്നെ ഒരു വിശേഷണം നല്‍കിയിരിക്കുകയാണ്.  ഐഎംഡിബിയില്‍ മോസ്റ്റ് ആന്‍റിസിപ്പേറ്റഡ് ഇന്ത്യൻ സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് ഖലീഫ എന്നാണ് നിര്‍മ്മാതാക്കള്‍ നല‍്കുന്ന ഈ ഹൈപ്പ്.

പാറ്റ പാര്‍ട്ടി സമരത്തില്‍ രഞ്ജിനി ഹരിദാസും ടൊവീനോയും പ്രതികരിച്ചപ്പോള്‍ ഇക്കുറി പൃഥ്വിരാജ് മൗനം പാലിച്ചിരുന്നു. ഖലീഫ റിലീസിന് മുന്‍പുള്ള തന്ത്രപരമായ മൗനം മാത്രമാണിതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. അതല്ല, തുടര്‍ച്ചയായിനിരവധി സിനിമകള്‍ പൊട്ടിയതിനാല്‍ ഇനി ആരേയും വെറുപ്പിക്കേണ്ട എന്ന നിലപാടാണ് പൃഥ്വിരാജിനുള്ളതെന്നും സിനിമയിലെ കരിയറിനെ രാഷ്‌ട്രീയനിലപാടുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും പൃഥ്വിരാജ് തീരുമാനിച്ചതായും പറയപ്പെടുന്നു. .

പുലി മുരുകന്‍ ഉള്‍പ്പെടെയുള്ള ബിഗ് ബജറ്റ് സിനിമകളുടെ സംവിധായകനായവൈശാഖ് ആണ് ഖലീഫയുടെ സംവിധാനം. ആഗസ്റ്റ് 20നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിലേതായി പുറത്തുവന്ന അസലായവളെ എന്ന ഗാനം ഹിറ്റ് ചാർട്ടില്‍ ഇടംനേടിയിരിക്കുകയാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിന് പാടിയിരിക്കുന്നത് സിദ് ശ്രീറാമാണ് സിനിമയിലെ പൃഥ്വിരാജിന്റെ ലുക്കും സമൂഹമാധ്യമങ്ങളില്‍ ഏറെ ചർച്ചചെയ്യപ്പെടുകയാണ്.

ദുബായില്‍ ചിത്രീകരണം പൂർത്തിയാക്കിയ ‘ഖലീഫ’ രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ‘മാമ്പറയ്‌ക്കല്‍ ആമിർ അലി’ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോള്‍ ‘മാമ്പറയ്‌ക്കല്‍ അഹമ്മദ് അലി’യായി മലയാളത്തിന്റെ ഇതിഹാസം മോഹൻലാലാണ് അതിഥി വേഷത്തില്‍ എത്തുന്നത്.

 

By admin