ആണവ കരാര്‍ സാധ്യമാക്കുന്നതിനുള്ള ശ്രമം ഊര്‍ജിതമാക്കി ഖത്തര്‍. ഇറാന്‍-ഇസ്രാഈല്‍ വെടിനിര്‍ത്തലിന് പിന്നാലെയാണ് തീരുമാനം. ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അല്‍ അന്‍സാരി ആണവ കരാറില്‍ എത്തിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ ഖത്തര്‍ പ്രധാന പങ്കുവഹിക്കുന്നതായി വ്യക്തമാക്കി.
‘ഗസ്സ വെടിനിര്‍ത്തല്‍ സംബന്ധിച്ച് നിലവില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. എന്നാല്‍ ചര്‍ച്ചകളിലേക്ക് എല്ലാ കക്ഷികളേയും എത്തിക്കാന്‍ ഖത്തര്‍ ശ്രമം നടത്തുന്നുണ്ട്. മധ്യസ്ഥരാജ്യങ്ങളായ അമേരിക്കയുമായും ഈജിപ്തുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്’- ആദ്ദേഹം പറഞ്ഞു.
മറ്റ് രാജ്യങ്ങളെപോലെ തന്നെ അമേരിക്ക-ഇറാന്‍ ആണവ കരാര്‍ സാധ്യമാക്കുകയാണ് ഖത്തറിന്റെയും മുന്‍ഗണന. ഇക്കാര്യത്തില്‍ വിവിധ കക്ഷികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും മാജിദ് അല്‍ അന്‍സാരി പറഞ്ഞു.