ന്യൂദല്‍ഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 15 വരെ നീട്ടി. നേരത്തെ ജൂലൈ 31 വരെയായിരുന്നു അവസാന തീയതി.
ഓഡിറ്റ് ചെയ്യേണ്ടതില്ലാത്തവര്‍ക്കാണ് ഇത് ഗുണ ചെയ്യുക. ശമ്പളക്കാര്‍, എന്‍ആര്‍ഐകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കാണ് സെപ്തംബര്‍ 15 വരെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സമയം ലഭിക്കുക. ഇതോടെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 46 ദിവസം അധികമായി ലഭിക്കും.
എന്നിരുന്നാലും, ഡോക്യുമെന്‍റേഷൻ തയ്യാറാക്കിയവർക്ക് പഴയ ഷെഡ്യൂളിൽ ഉറച്ചുനിൽക്കാം. അതുവഴി സമയപരിധി അടുക്കുമ്പോൾ സാധാരണയായി സംഭവിക്കാവുന്ന വെബ്‌സൈറ്റ് തകരാറുകളും പിശകുകളും ഒഴിവാക്കാനും അവര്‍ക്ക് കഴിയും.