• Fri. Sep 20th, 2024

24×7 Live News

Apdin News

ആദിത്യക്ക് ആധാര്‍ ലഭിച്ചു; ഇനി പഠനം നടക്കും, രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലില്‍ 3 ദിവസത്തിനുള്ളില്‍ പുതുക്കിയ ആധാര്‍

Byadmin

Sep 20, 2024


തിരുവനന്തപുരം: ആധാര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ബിരുദ പഠനം മുടങ്ങുമോയെന്ന ആശങ്ക അവസാനിച്ച സന്തോഷത്തിലാണ് നിറമണ്‍കര വനിതാ എന്‍എസ്എസ് കോളജില്‍ ഒന്നാം വര്‍ഷ സുവോളജിക്ക് പ്രവേശനം ലഭിച്ച ആദിത്യ ആര്‍ ഷിബു എന്ന വിദ്യാര്‍ത്ഥിനി.

സീറ്റ് ഉറപ്പായെങ്കിലും അപ്‌ഡേറ്റ് ചെയ്ത വിവരങ്ങളുള്‍ക്കൊള്ളുന്ന ആധാര്‍ കാര്‍ഡ് കേരള സര്‍വകലാശാലയുടെ പ്രവേശന പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യാത്തതിനെത്തുടര്‍ന്ന് പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് അധികതര്‍ ഉറപ്പിച്ചു പറഞ്ഞതോടെ ആദിത്യയും കുടുംബവും കടുത്ത ആശങ്കയിലായി. കഴിഞ്ഞ പത്ത് മാസമായി ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിന് പല തവണ ആദിത്യയും കുടുംബവും ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.

അവസാന ആശ്രയമെന്നോണമാണ് ആദിത്യയുടെ കുടുംബം മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറിനെ സമീപിച്ചത്. കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട രാജീവ് ചന്ദ്രശേഖര്‍ ആധാര്‍ അധികൃതരുമായി ബന്ധപ്പെട്ട് വെറും 3 ദിവസങ്ങള്‍ക്കുള്ളില്‍ പുതുക്കിയ ആധാര്‍ കാര്‍ഡ് ലഭ്യമാക്കുകയായിരുന്നു. പിന്നാലെ
കോളെജ് പ്രവേശനമുറപ്പിച്ചതിന്റെ സന്തോഷത്തിലാണ് പേരുകാവ് കവളോട്ടുകോണം സ്വദേശിനി ആദിത്യയും കുടുംബവും.

 



By admin