• Sat. Jul 5th, 2025

24×7 Live News

Apdin News

ആദ്യം കാരണ ഭൂതത്തിന്റെ ഷെഡ്യൂള്‍ സംഘടിപ്പിക്കുക ; ശേഷം പ്രവചനം നടത്തുക അപ്പോള്‍ കറക്റ്റാകും ; തത്സുകിയ്‌ക്ക് ഉപദേശവുമായി യുവരാജ് ഗോകുൽ

Byadmin

Jul 5, 2025


കൊച്ചി : ജൂലൈ അഞ്ചിന് രാവിലെ ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്ന റിയോ തത്സുകിയുടെ പ്രവചനം പാളി. ഇന്നു രാവിലെ 4.18-ന് ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്നയാരുന്നു തത്സുകിയുടെ പ്രചവനം. എന്നാൽ ഉണ്ടായതോ അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയവും . അതിനു പിന്നാലെ തത്സുകിയ്‌ക്ക് സൗജന്യമായി ഒരു ഉപദേശം നൽകിയിരിക്കുകയാണ് ബിജെപി നേതാവ് യുവരാജ് ഗോകുൽ.

ആദ്യം സഖാവ് കാരണ ഭൂതത്തിന്റെ ഒരു ഷെഡ്യൂള്‍ സംഘടിപ്പിക്കുക, ശേഷം പ്രവചനം നടത്തുക, അപ്പോള്‍ കറക്റ്റാകും എന്നാണ് യുവരാജ് ഗോകുലിന്റെ കമന്റിൽ പറയുന്നത് .

“ അമ്മച്ചിയോട് പറയാനുള്ളത്….
ആദ്യം സഖാവ് കാരണ ഭൂതത്തിന്റെ ഒരു ഷെഡ്യൂള്‍ സംഘടിപ്പിക്കുക…. ശേഷം പ്രവചനം നടത്തുക…. അപ്പോള്‍ കറക്റ്റാകും….
ഉദാഹരണം ആള് കോട്ടയത്തുണ്ടെങ്കില്‍ അവിടെ ഒരു അപകടം നടക്കാന്‍ സാധ്യതയുണ്ടത്രേ….
അമേരിക്കയില്‍ എത്തും എന്നറിഞ്ഞാല്‍ അവിടൊരു ദുരന്തം സംഭവിച്ചേക്കുമത്രേ….
ഇങ്ങനെ ഇങ്ങനെ പ്രവചിക്കുക…“ യുവരാജ് ഗോകുൽ പറയുന്നു.



By admin