• Sun. Aug 9th, 2026

24×7 Live News

Apdin News

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

Byadmin

Aug 9, 2026



കൊച്ചി: തുടക്കം എന്ന സിനിമയില്‍ ബ്രൂട്ടല്‍ വില്ലനായി രംഗപ്രവേശം നടത്തുന്ന ആന്‍റണി പെരുമ്പാവൂരിന്റെ മകന് കയ്യടി ഉയരുന്നു. അശ്വന്ത് കോക് ഉള്‍പ്പെടെ നിരവധി യൂട്യൂബര്‍മാര്‍ ആന്‍റണി പെരുമ്പാവൂരിന്റെ മകന് കയ്യടിക്കുന്നു.

വിസ്മയയുടെ ആക്ഷന്‍ രംഗം ഗംഭീരമായിഎന്നും പൊതുവേ പറയുന്നു. ഫൈറ്റ് പഠിച്ചിട്ടുള്ള വിസ്മയയുടെ ഈ കഴിവ് ശരിക്കും സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ സിനിമയുടെ കഥയ്‌ക്ക് ചേരുന്ന രീതിയിലുള്ള കാസ്റ്റിങ്ങ് ആണ് വിസ്മയ എന്നും പറയുന്നു.

പക്ഷെ സിനിമയില്‍ അതിഥി താരമായി മോഹന്‍ ലാല്‍ എത്തുന്നുണ്ട്. എന്നാല്‍ ഈ സിനിമയില്‍ മോഹന്‍ ലാലിന് അനാവശ്യമായി ഹൈപ് കൊടുത്തിരിക്കുന്നതിനെതിരെ നിറയെ വിമര്‍ശനം ഉയരുന്നുണ്ട്. കാരണം വിസ്മയയുടെ കഥ പറയാന്‍ വേണ്ടി എടുത്ത സിനിമയില്‍ ലാലേട്ടന്റെ ഹീറോയിസം ആവശ്യമില്ലായിരുന്നുവെന്നാണ് അഭിപ്രായം ഉയരുന്നത്. എങ്കിലും സിനിമ ഒരു ശരാശരി കഥയാണെന്നും അത് തെറ്റില്ലാത്ത വിധം സംവിധായകന്‍ ജൂഡ് ചെയ്തിരിക്കുന്നുവെന്നും ആണ് പൊതുവായ അഭിപ്രായം.

By admin