ചെന്നൈ: വേര്‍പിരിഞ്ഞുവോ എന്ന അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ സജീവമാകെ, നടി തൃഷ ഒടുവില്‍ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌ക്ക് 52-ാം ജന്മദിനാശംസ നേര്‍ന്ന് രംഗത്തുവന്നു. ഇരുവരും ഒരുമിച്ച് കേക്കു മുറിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് നടി തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ മുഖ്യമന്ത്രിയുടെ ജന്മദിനാഘോഷത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. പൂക്കള്‍ കൊണ്ട് അലങ്കരിച്ച ഒരു വലിയ പിങ്ക്-വൈറ്റ് കേക്കിന് സമീപം വിജയ് പുഞ്ചിരിച്ചുകൊണ്ടു നില്‍ക്കുന്നു, സമീപം തൃഷ സ്‌നേഹത്തോടെ വിജയിയെ നോക്കുന്നത് ചിത്രത്തില്‍ കാണാം. ‘എത്രയും വിലമതിക്കുന്ന വ്യക്തിക്ക്, എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത്.
ഈ വര്‍ഷം ആദ്യം, വിജയ്യുടെ ഭാര്യ സംഗീത മാറി താമസിക്കുകയാണ്. നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് സംഗീത നല്‍കിയ വിവാഹ മോചന ഹര്‍ജി വിചാരണയിലാണ്. അതിനിടെയാണ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളപതി വന്‍ വിജയം നേടി ഭരണത്തിലേറിയത്. അതോടെ പ്രണയ ഗോസിപ്പുകള്‍ കൂടുതല്‍ ശക്തമായി. വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ പങ്കെടുത്തിരുന്നു.