• Thu. Sep 17th, 2026

24×7 Live News

Apdin News

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

Byadmin

Sep 17, 2026


തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.നിലവില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതലയായിരുന്നു.

ഡിഎച്ച്എസിനെ കണ്ടെത്താന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിരുന്നു.ഈ സമിതിയുടെ ശുപാര്‍ശയിലാണ് നടപടി.

ആരോഗ്യ മന്ത്രിയായി കെ മുരളീധരന്‍ ചുമതലയേറ്റത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന ഡോ കെ ജെ റീനയെ മാറ്റി.ഇത് ചോദ്യം ചെയ്ത് ഡോ റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തു.അന്ന് സര്‍ക്കാര്‍ താത്കാലിക ചുമതല നല്‍കിയ ഡോ വി മീനാക്ഷിയും റീനയും തമ്മില്‍ കസേര തര്‍ക്കവും ഉണ്ടായി. ഹൈക്കോടതി സര്‍ക്കാറിന് അനുകൂലമായി ഉത്തരവിറക്കിയതോടെയാണ് ഡോ വി മീനാക്ഷി താല്‍ക്കാലിക ഡയറക്ടറായി തുടര്‍ന്നത്.

സ്ഥിരം ഡയറക്ടറെ കണ്ടെത്താന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും ആരോഗ്യ, ധനവകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായുള്ള സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാര്‍ശയിലാണ് ഡോ വി മീനാക്ഷിയെ ആരോഗ്യവകുപ്പ് ഡയറക്ടറായി ഇപ്പോള്‍ നിയമിച്ചത്.

 



By admin